രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകുന്നതിന്റെ സന്തോഷം പങ്കുവെച്ച് ചിരഞ്ജീവി
രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകുന്നതിന്റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് തെന്നിന്ത്യന്‍ സൂപ്പര്‍താരം ചിരഞ്ജീവി.
ഇന്ത്യക്കാരുടെ 500 വര്‍ഷം നീണ്ട വേദനാജനകമായ കാത്തിരിപ്പ് അവസാനിക്കുകയാണ് എന്നാണ് ചിരഞ്ജീവി കുറിച്ചത്. പുതിയ ചരിത്രം സൃഷ്ടിക്കപ്പെടുകയാണെന്നും താരം പറഞ്ഞു. തന്റെ ആരാധന പുരുഷനായ ഹനുമാന്‍ നേരിട്ടെത്തി ചടങ്ങിലേക്ക് ക്ഷണിച്ചതുപോലെയാണ് തോന്നുന്നതെന്നും താരം പറഞ്ഞു.
ചിരഞ്ജീവിയുടെ കുറിപ്പ്:
ചരിത്രം സൃഷ്ടിക്കുന്നു, എക്കാലത്തേയും ചരിത്രം. ഇത് ശരിക്കും ഒരു വല്ലാത്ത വികാരമാണ്. അയോധ്യയില്‍ രാംലല്ലയുടെ പ്രതിഷ്ഠയ്ക്ക് സാക്ഷ്യം വഹിക്കാനുള്ള ഈ ക്ഷണം ദൈവിക അവസരമായി ഞാൻ കരുതുന്നു. അഞ്ഞൂറ് വർഷത്തിലേറെയായി ഇന്ത്യക്കാരുടെ തലമുറകളുടെ വേദനാജനകമായ കാത്തിരിപ്പ് സഫലമാകുകയാണ്.
അഞ്ജനാദേവിയുടെ പുത്രനായ ആ ദിവ്യമായ 'ചിരഞ്ജീവി' ഭഗവാൻ ഹനുമാൻ തന്നെ ഈ ഭൂമിയിലെ അഞ്ജനാദേവിയുടെ പുത്രനായ ചിരഞ്ജീവിക്ക് ഈ അമൂല്യമായ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനുള്ള ഈ സമ്മാനം നല്‍കിയതായി എനിക്ക് തോന്നുന്നു. ശരിക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി. എനിക്കും എന്റെ കുടുംബാംഗങ്ങള്‍ക്കും അനേകം ജന്മങ്ങളുടെ അനുഗ്രഹീത ഫലം.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
ഈ സുപ്രധാന അവസരത്തില്‍ ഓരോ ഭാരതീയർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
ഈ സുപ്രധാന അവസരത്തില്‍ ഓരോ ഭാരതീയർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍! ആ സുവർണ്ണ നിമിഷങ്ങള്‍ക്കായി കാത്തിരിക്കുന്നു.