Begin typing your search...

നിക്കെടാ അവിടെ...വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളനെ ഫ്രൈയിംഗ് പാൻ കൊണ്ടടിക്കാൻ ഓടിച്ച് വീട്ടുടമ

നിക്കെടാ അവിടെ...വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളനെ ഫ്രൈയിംഗ് പാൻ കൊണ്ടടിക്കാൻ ഓടിച്ച് വീട്ടുടമ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പട്ടാപകല്‍ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളനെ ഫ്രൈയിംഗ് പാൻ കൊണ്ടടിക്കാൻ ഓടിച്ച് വിട്ടുടമ. സാധാരണ ഈ സീനൊക്കെ സിനിമകളിലും കാർട്ടൂണുകളിലുമൊക്കെയല്ലെ കണ്ടിട്ടുള്ളത്. എന്നാൽ ഇതൊക്കെ ജീവിതത്തിലും നടക്കും എന്നു തെളിയിക്കുന്നതാണ് യുഎസിലെ ഷിക്കാ​ഗോയിൽ നിന്നുള്ള ഈ വീഡിയോ. ജോലി കഴിഞ്ഞ് വൈകിട്ടോടെ വീട്ടിലേക്കു മടങ്ങുകയായിരുന്ന ജേസണ്‍ വില്യംസിന്റെ ഫോണിലേക്ക് വീട്ടില്‍ ആരോ അതിക്രമിച്ച് കയറിയിരിക്കുന്നു എന്ന സുരക്ഷാ മുന്നറിയിപ്പ് വന്നു.

വീട്ടിലെത്തിയ ഉടനെ അടുക്കളയില്‍ നിന്നും ഫ്രൈയിംഗ് പാൻ കൈക്കലാക്കിയ ശേഷമാണ് ജേസണ്‍ കള്ളനെ നേരിടാനിറങ്ങിയത്. എന്തായലും കള്ളൻ ഇങ്ങനൊരു പ്രതികരണം പ്രതീക്ഷിച്ചില്ല എന്നുറപ്പ്. പിന്നെ കള്ളനെ വീടിന് ചുറ്റും ഇട്ട് ഓടിക്കുന്നതാണ് കാണുന്നത്. കള്ളൻ ​ഗേറ്റ് തുറന്ന് ഓടുന്ന സമയം അവിടെ പോലീസും എത്തുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ പങ്കുവച്ച് കൊണ്ട് തനിക്ക് വെറേ കുഴപ്പമൊന്നും ഇല്ലെന്ന് ജേസണ്‍ കുറിച്ചു. മോഷ്ടാവെന്ന് സംശയിക്കുന്ന ഒരാളെ പിടികൂടിയതായി പോലീസ് അറിയിച്ചിട്ടുണ്ട്.

WEB DESK
Next Story
Share it