Begin typing your search...

സുനിത വില്യംസും ബച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തി; സുനിത സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ യാത്ര ചെയ്ത ആദ്യ വനിത

സുനിത വില്യംസും ബച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തി; സുനിത സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ യാത്ര ചെയ്ത ആദ്യ വനിത
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒടുവിൽ നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ സുരക്ഷിതമായി എത്തി. ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ ദൗത്യമാണ് വിജയം കണ്ടത്. ഇതോടെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ യാത്ര ചെയ്ത ആദ്യ വനിതയെന്ന നേട്ടവും, ഒരു പുതിയ ബഹിരാകാശ പേടകത്തിന്റെ ആദ്യ പരീക്ഷണം നടത്തുന്ന വനിതയെന്ന നേട്ടവും സുനിതയ്ക്ക് സ്വന്തം. ഏറെ ആഹ്ലാദത്തോടെ നൃത്തം ചെയ്തുകൊണ്ടായിരുന്നു സുനിത വില്യംസിന്റ ബഹിരാകാശ നിലയത്തിലേക്കുള്ള എൻട്രി. യു എസിലെ ഫ്‌ളോറിഡയിലുള്ള കേപ്പ് കനവറല്‍ സ്‌പേസ് ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്ന് വിക്ഷേപിച്ച് 26 മണിക്കൂറുകള്‍ക്ക് ശേഷമാണ് പേടകം സ്പെയ്സ് സ്റ്റേഷനിലെത്തിയത്.

സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ പ്രവര്‍ത്തന ക്ഷമത വിലയിരുത്തുകയാണ് ദൗത്യത്തിന്റെ മുഖ്യ ലക്ഷ്യം. നിലയത്തിലേക്ക് സ്വയം ഗതിനിര്‍ണയം നടത്തി സഞ്ചരിക്കാനുള്ള പേടകത്തിന്റെ ശേഷി ഇരുവരും വിലയിരുത്തി. ഇതിന് പുറമെ സഞ്ചാരികള്‍ പേടകം സ്വയം നിയന്ത്രിക്കുന്ന സംവിധാനവും ഇവർ പരിശോധിച്ചു. ഒരാഴ്ചയോളം ബഹിരാകാശത്ത് തങ്ങുന്ന ഇരുവരും വിവിധ ഗവേഷണങ്ങളില്‍ സഹായികളാവും. ഭൂമിയിലേക്ക് തിരിച്ചിറങ്ങുന്ന സ്റ്റാര്‍ലൈനര്‍ പേടകം കരയിലാണ് ഇറങ്ങുക.

WEB DESK
Next Story
Share it