Begin typing your search...

പരീക്ഷാ ​കേന്ദ്രത്തിൽ എത്തണമെങ്കിൽ കനത്ത മഞ്ഞിലൂടെ 4 കിലോമീറ്റർ നടക്കണം; സഹോദരിക്കായി വഴിയൊരുക്കി സ​ഹോ​ദരൻ

പരീക്ഷാ ​കേന്ദ്രത്തിൽ എത്തണമെങ്കിൽ കനത്ത മഞ്ഞിലൂടെ 4 കിലോമീറ്റർ നടക്കണം; സഹോദരിക്കായി വഴിയൊരുക്കി സ​ഹോ​ദരൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സ​​ഹോദരിക്ക് പരീക്ഷാ ​കേന്ദ്രത്തിൽ എത്താനായി 3 അടി വരുന്ന മഞ്ഞിലൂടെ വഴിയൊരുക്കി സഹോദരൻ. ഹിമാചൽ പ്രദേശിലെ ലഹൗൽ സ്പിതിയിൽ നിന്നുമാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. ചുറ്റിനും മഞ്ഞ് മൂടിക്കിടക്കുകയാണ്. അതിലൂടെ ഒരു സഹോദരനും സഹോദരിയും നടന്നു പോകുന്നതാണ് വീഡിയോയിലുള്ളത്.

ലഹൗൽ സ്പിതി ജില്ലയിലെ പരീക്ഷാ കേന്ദ്രമായ ഗോന്ദാലയിൽ എത്താൻ ഖാങ്സാറിൽ നിന്നുള്ള വിദ്യാർത്ഥിനിയായ റിഷികക്ക് ഏകദേശം 3 അടി വരുന്ന മഞ്ഞിലൂടെ 4 കിലോമീറ്റർ നടക്കണം. എന്നാൽ ഈ ശ്രമകരമായ സാഹചര്യത്തെ മറിക്കടന്നുകൊണ്ട് തന്റെ സഹോദരിക്ക് വേണ്ടി വഴിയൊരുക്കുകയാണ് സ​ഹോ​ദരനായ പവൻ. റിഷികയുടെ മുന്നിലൂടെ നടന്നു കൊണ്ട് തന്റെ കൈയ്യിലുള്ള വടി വെച്ച് മഞ്ഞ് നീക്കി അവൾക്ക് പോകാനുള്ള വഴി തെളിക്കുകയാണ് അവൻ. സഹോദരങ്ങൾ തമ്മിലുള്ള ബന്ധം നിർവ്വചിക്കാൻ പ്രയാസമാണ്. എത്ര വഴക്കും അടിയും ഉണ്ടാക്കിയാലും തമ്മിൽ വളരെയധികം സ്നേഹമുള്ളവരായിരിക്കും സ​ഹോദരങ്ങൾ. എന്തായലും ഈ ​ഹൃദ്യമായ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.

WEB DESK
Next Story
Share it