Begin typing your search...

റഷ്യൻ ചാരനോ? ഗോ പ്രോയുമായി വന്ന ഹ്വാൾഡിമിർ; അകാലമരണത്തിൽ ആശങ്ക!

റഷ്യൻ ചാരനോ? ഗോ പ്രോയുമായി വന്ന ഹ്വാൾഡിമിർ; അകാലമരണത്തിൽ ആശങ്ക!
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

റഷ്യൻ ചാരനെന്ന് അറിയപ്പെട്ടിരുന്ന ഹ്വാൾഡിമിർ എന്ന ബെലൂഗ തിമിംഗലത്തെ കഴിഞ്ഞ ദിവസമാണ് നോർവേജിയൻ പട്ടണമായ റിസവികയുടെ സമീപത്ത് ചത്ത നിലയിൽ കണ്ടെത്തിയത്. ചാരൻ തിമിംഗലമോ എന്നായിരിക്കുമല്ലെ ചിന്തിക്കുന്നത്? അങ്ങനെ കരുതാൻ കാരണമുണ്ട്. 2019 ഏപ്രിലിൽ റഷ്യയുടെ വടക്കൻ മേഖലയായ മർമാൻസ്കിൽ നിന്നും 415 കിലോമീറ്റർ അകലെയുള്ള ഇംഗോയ ദ്വീപിൽ ഹ്വാൾഡിമിറിനെ കണ്ടെത്തുമ്പോൾ അവന്റെ ദേഹത്ത് ഒരു ഗോ പ്രോ ക്യാമറ ഘടിപ്പിച്ചിരുന്നു.

സൈനിക ആവശ്യങ്ങൾക്കായി ഡോൾഫിനുകളെ റഷ്യ ഉപയോഗിക്കുന്നുണ്ടെന്നുള്ള ആരോപണം ഉയർന്ന സമയമായിരുന്നു ഹ്വാൾഡിമിറിന്റെ രം​ഗപ്രവേശനം. മാത്രമല്ല ക്യാമറ ഘടിപ്പിക്കാനുപയോഗിച്ച ഹാർണസിൽ Equipment of St Petersburg എന്ന് എഴിതിയിരുന്നത് സംശയങ്ങൾക്ക് ആക്കം കൂട്ടി. അങ്ങനെയാണവന് ചാര തിമിംഗലം എന്ന പേര് വീണത്. തിമിംഗലത്തിൻറെ നോർവീജിയൻ പദമായ 'ഹ്വാലും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ പേരും കൂടി ചേർത്ത് അവനെ ഹ്വാൾഡിമിർ എന്ന് വിളിക്കാൻ തുടങ്ങി.

60 വയസ് വരെ ജീവിക്കുന്നവരാണ് ബെലൂഗകൾ. അപ്പോൾ 15 വയസിൽ തന്നെ ഇത് ചത്തുപൊങ്ങിയത് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. മരണകാരണം അറിയാൻ പോസ്റ്റ്മോർട്ടം നടത്തുമെന്ന് എൻജിഒ അറിയിച്ചിട്ടുണ്ട്.

WEB DESK
Next Story
Share it