Begin typing your search...

എൻജിനീയർമാരായ ബീവറുകൾ; അരുവിക്ക് കുറുകെ അണക്കെട്ട് പണിയും

എൻജിനീയർമാരായ ബീവറുകൾ; അരുവിക്ക് കുറുകെ അണക്കെട്ട് പണിയും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പ്രകൃതിയിലെ എൻജിനീയർമാരാണ് ബീവറുകൾ. നദികളിൽ ഡാമുകൾ നിർമിക്കുന്നതിലൂടെയാണ് ഇവ ജന്തുലോകത്തു ഫെയ്മസായത്. എലികളും അണ്ണാനും മറ്റും ഉൾപ്പെടുന്ന റോഡന്റ് സസ്തനികളിൽ പെട്ട ഇവ കരയിലും വെള്ളത്തിലും ജീവിക്കുന്ന ആംഫീബിയൻ ജീവികളാണ്. മരക്കൊമ്പുകളാണ് അണക്കെട്ടുകൾ നിർമ്മിക്കാൻ ഇവ പ്രധാനമായും ഉപയോ​ഗിക്കുന്നത്. ഇതിനായി അവരുടെ നീളമേറിയ മുൻപല്ലുകൾ ഉപയോ​ഗിച്ച് മരം മുറിച്ചിടും. അരുവികൾക്കു കുറുകെ അണക്കെട്ടു പണിയുമ്പോൾ അതിന്റെ മറുവശത്ത് ഒഴുക്കു കുറഞ്ഞൊരു കുളം രൂപപ്പെടും. ഇതിൽ ഇവർക്ക് താമസിക്കാനുള്ള ബീവർ ലോഡ്ജ് പണിയും, ഈ കുളമായിരിക്കും കരടികൾ, ചെന്നായകൾ തുടങ്ങിയ വേട്ടക്കാരിൽ നിന്നും ഇവർക്ക് സംരക്ഷണം നൽകുന്നത്.

ഈ അണക്കെട്ടു നിർമാണം പ്രകൃതിയിൽ ഗുണകരമായ മാറ്റങ്ങൾ വരുത്തുന്നതിനാൽ ഇവയെ കീസ്റ്റോൺ സ്പീഷീസ് എന്ന വിഭാഗത്തിലാണു പെടുത്തുന്നത്. നൂറുമീറ്റർ വരെയൊക്കെ നീളമുള്ളവയാണ് ബീവർ ഡാമുകൾ. ഏറ്റവും വലുപ്പമുള്ള ബീവർ ഡാം സ്ഥിതി ചെയ്യുന്നത് കാനഡയിലെ ആൽബർട്ടയിലുള്ള വുഡ് ബഫലോ ദേശീയോദ്യാനത്തിലാണ്. 850 മീറ്ററാണ് ഇതിന്റെ നീളം.

WEB DESK
Next Story
Share it