Begin typing your search...

അച്ഛനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നടൻ വിജയരാഘവൻ

അച്ഛനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നടൻ വിജയരാഘവൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഗോഡ്ഫാദർ എന്ന സിനിമയ്ക്കു മുന്പുതന്നെ കലാപ്രേമികൾക്കിടയിൽ താരമാണ് നാടകാചാര്യൻ എൻ.എൻ. പിള്ള. അദ്ദേഹത്തിന്‍റെ മകൻ വിജ‍യരാഘവൻ മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. അച്ഛനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചത് ആ കലാകുടുംബത്തെ സ്നേഹിക്കുന്നവർ ഏറ്റെടുത്തിരിക്കുകയാണ്.

സി​ദ്ധി​ഖും ലാ​ലും നി​ര്‍​ബ​ന്ധി​ച്ച​പ്പോ​ഴാ​ണ് ഗോ​ഡ്ഫാ​ദ​റി​ല്‍ അച്ഛൻ അ​ഭി​ന​യി​ച്ച​ത്. അ​തു ക​ഴി​ഞ്ഞ് നാ​ടോ​ടി​യി​ലും ഗോ​ഡ്ഫാ​ദ​റി​ന്‍റെ തെ​ലു​ങ്കാ​യ പെ​ദ്ദ​രി​ക്ക​ത്തി​ലും വേ​ഷ​മി​ട്ട​ത് അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ള്‍ നി​ര്‍​ബ​ന്ധി​ച്ച​തു​കൊ​ണ്ടാ​ണ്. എ​നി​ക്ക് മൂ​ന്നു​വ​യ​സു​ള്ള​പ്പോ​ഴാ​ണ് അ​ച്ഛ​ന്‍ ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കാ​ന്‍ പോ​യ​ത്. കോ​യ​മ്പ​ത്തൂ​രി​ലെ പ​ക്ഷി​രാ​ജ സ്റ്റു​ഡി​യോ​യി​ല്‍.

കോ​ട്ട​യ​ത്തെ ആ​ദ്യ​കാ​ല നി​ര്‍​മാ​താ​വാ​യ അ​ഖി​ലേ​ശ്വ​ര​യ്യ​ര്‍ നി​ര്‍​ബ​ന്ധി​ച്ച​പ്പോ​ള്‍ അ​ച്ഛ​നും കൂ​ടെ​പ്പോ​യി. കോ​യ​മ്പ​ത്തൂ​രി​ലെ​ത്തി​യ ദി​വ​സം വൈ​കി​ട്ട് കാന്‍റീ​നി​ല്‍ വ​ച്ച് സി​നി​മ​യു​ടെ ഫി​നാ​ന്‍​സ് ക​ണ്‍​ട്രോ​ള​റും അ​ച്ഛ​നും ത​മ്മി​ല്‍ എ​ന്തോ കാ​ര്യ​ത്തി​നു ത​ര്‍​ക്കി​ച്ചു. ത​മി​ഴ​നാ​യ അ​യാ​ള്‍ ദേ​ഷ്യം കൊ​ണ്ട് എ​ഴു​ന്നേ​റ്റു. നീ ​മ​നി​ത​നാ മാ​ടാ എ​ന്നു ചോ​ദി​ച്ച​തും അ​ച്ഛ​ന്‍ ഒ​രൊ​റ്റ​യ​ടി വ​ച്ചു​കൊ​ടു​ത്തു. അ​യാ​ള്‍ പി​ന്നോ​ട്ടേ​ക്കു മ​റി​ഞ്ഞു. പ്രൊ​ഡ​ക്ഷ​നി​ലെ ആ​ളു​ക​ള്‍ അ​യാ​ളെ എ​ടു​ത്തു​കൊ​ണ്ടു​പോ​യി. അ​യാ​ള്‍ കോ​യ​മ്പ​ത്തൂ​ര്‍ ഭാ​ഗ​ത്ത് ന​ല്ല സ്വാ​ധീ​ന​മു​ള്ള​യാ​ളാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ അ​വി​ടെ നി​ല്‍​ക്കേ​ണ്ടെ​ന്ന് അ​ച്ഛ​നോ​ടു ചി​ല​ര്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍, അ​ച്ഛ​നു​ണ്ടോ ഭ​യം.

വ​ന്നാ​ല്‍ ആ​ദ്യം ത​ല്ലു​ന്ന​വ​നെ കൊ​ല്ലു​മെ​ന്നു പ​റ​ഞ്ഞ് അ​ച്ഛ​ന്‍ അ​ര​യി​ല്‍ നി​ന്നു പി​ച്ചാ​ത്തി​യെ​ടു​ത്തു കാ​ണി​ച്ചു​കൊ​ടു​ത്തു. അ​ക്കാ​ല​ത്ത് എ​വി​ടെ​പ്പോ​യാ​ലും അ​ച്ഛ​ന്‍ പി​ച്ചാ​ത്തി അ​ര​യി​ല്‍ ക​രു​തും. അ​ന്ന് രാ​ത്രി വ​രെ അ​ച്ഛ​ന്‍ അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട്, ആ ​സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​തെ നാ​ട്ടി​ലേ​ക്കു തി​രി​ച്ചു​പോ​ന്നു. അ​ന്നു നി​ര്‍​ത്തി​യ​താ​ണ് അ​ഭി​ന​യം- വിജയരാഘവൻ പറഞ്ഞു.

WEB DESK
Next Story
Share it