Begin typing your search...

ചൊവ്വയെ ആകമാനം പൊതിഞ്ഞ് സൗരക്കൊടുങ്കാറ്റ്; പിന്നാലെ ആകാശത്ത്‌ ധ്രുവദീപ്തി; എക്‌സ് റേയും ഗാമാ റേയും കണ്ടെത്തി ശാസ്ത്രജ്ഞര്‍

  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ചൊവ്വയെ മൂടി സൗരക്കൊടുങ്കാറ്റ്. മെയ്യിൽ സൂര്യനില്‍നിന്ന് പുറപ്പെട്ട അതിശക്തമായ സൗരക്കൊടുങ്കാറ്റാണ് ചൊവ്വയില്‍ പതിച്ചത്. സൗരക്കൊടുങ്കാറ്റ് ചൊവ്വയില്‍ പതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നാസയുടെ ക്യൂരിയോസിറ്റി റോവറാണ് പകര്‍ത്തിയത്. സൗരക്കൊടുങ്കാറ്റിലെ ചാര്‍ജുള്ള കണങ്ങളും റേഡിയെഷനുമെല്ലാം ചൊവ്വയെ മൂടിയതോടെ ചൊവ്വയുടെ ആകാശത്ത്‌ വലിയ അറോറ അഥവാ ധ്രുവദീപ്തി രൂപപ്പെട്ടു. 11 വര്‍ഷത്തെ കാലചക്രം പൂര്‍ത്തിയാക്കി സൂര്യന്‍ സോളാര്‍ മാക്‌സിമം എന്ന ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. ഇതേതുടര്‍ന്ന് അതിശക്തമായ സൗരവാതങ്ങളും കൊറോണല്‍ മാസ് ഇജക്ഷനുകളും ഉള്‍പ്പടെ കഴിഞ്ഞ ഒരു വര്‍ഷമായി സജീവമാണ് സൂര്യന്‍. സോളാര്‍ സ്‌പോട്ടില്‍നിന്ന് പുറപ്പെട്ട എക്‌സ് ക്ലാസ് സൗരവാതം കഴിഞ്ഞ മേയില്‍ ഭൂമിയില്‍ പതിക്കുകയും ഭൂമിയിലെ ആശയവിനിമയ സംവിധാനങ്ങളെ ബാധിക്കുകയും ചെയ്തിരുന്നു.

ഈ സണ്‍സ്‌പോട്ട് പിന്നീട് ചൊവ്വയ്ക്ക് നേരെ തിരിഞ്ഞതോടെയാണ് സൗരക്കൊടുങ്കാറ്റ് ചൊവ്വയിലെത്തിയത്. സൗരവാതം ചൊവ്വയെ എങ്ങനെ ബാധിക്കുന്നുവെന്ന് അറിയാന്‍ ചൊവ്വയെ ചുറ്റുന്ന ഓര്‍ബിറ്ററുകളും ചൊവ്വയില്‍ പ്രവര്‍ത്തിക്കുന്ന റോവറുകളും ശാസ്ത്രജ്ഞര്‍ ഉപയോഗപ്പെടുത്തി. ഇതുവഴി ബഹിരാകാശ സഞ്ചാരികള്‍ ചൊവ്വയിലെത്തുമ്പോള്‍ നേടിടേണ്ട പ്രതിസന്ധികളെക്കുറിച്ച് പഠക്കാൻ സാധിക്കും. സൗരക്കൊടുങ്കാറ്റിനെ തുടര്‍ന്ന് നേര്‍ത്ത അന്തരീക്ഷം മാത്രമുള്ള ചൊവ്വയില്‍ അതിശക്തമായ എക്‌സ് റേയും ഗാമാ റേയും ചാര്‍ജുള്ള കണങ്ങളും എത്തിയതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

WEB DESK
Next Story
Share it