Begin typing your search...

ഏപ്രിൽ 8ന് സമ്പൂർണ സൂര്യ​ഗ്രഹണം; പകൽ സന്ധ്യയാകും; ദൃശ്യമാകുന്നത് നോർത്ത് അമേരിക്കൻ രാജ്യങ്ങളിൽ

ഏപ്രിൽ 8ന് സമ്പൂർണ സൂര്യ​ഗ്രഹണം; പകൽ സന്ധ്യയാകും; ദൃശ്യമാകുന്നത് നോർത്ത് അമേരിക്കൻ രാജ്യങ്ങളിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഏപ്രിൽ 8ന് വീണ്ടുമൊരു സമ്പൂർണ സൂര്യ​ഗ്രഹണത്തിന് ഭൂമി സാക്ഷ്യം വഹിക്കാൻ പോകുന്നു. നോർത്ത് അമേരിക്ക മുഴുവൻ ഗ്രഹണം അനുഭവപ്പെടുമെന്നാണ് കരുതുന്നത്. എന്നാൽ ഇന്ത്യ അടക്കമുള്ള മിക്ക ഏഷ്യന്‍ രാജ്യങ്ങൾക്കും ഈ അപൂർവ്വ പ്രതിഭാസം കാണാൻ അവസരം ലഭിക്കില്ല. ഗ്രേറ്റ് നോർത്ത് അമേരിക്കൻ സൂര്യ​ഗ്രഹണം എന്നാണ് നാസ ഇതിനെ വിശേഷിപ്പിച്ചത്. യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ, കാനഡ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഏപ്രിൽ 8ന് സൂര്യ​ഗ്രഹണം ദൃശ്യമാകും. ടൈം സോണുകൾ അനുസരിച്ചു ഗ്രഹണത്തിന്‍റെ ദൈർഘ്യത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം.

ചന്ദ്രൻ സൂര്യനെ പൂർണ്ണമായും മറയ്ക്കുകയും കൊറോണ എന്നറിയപ്പെടുന്ന സൂര്യന്‍റെ ബാഹ്യ വലയം മാത്രം ദൃശ്യമാകുകയും ചെയ്യുമ്പോഴാണ് സമ്പൂർണ സൂര്യഗ്രഹണം നടക്കുന്നത്. അപ്പോൾ പകൽ സന്ധ്യയായെന്ന പ്രതീതിയുണ്ടാകും. മാത്രമല്ല, ആ പകലിൽ ചിലപ്പോൾ നക്ഷത്രങ്ങളെ കാണാൻ കഴിഞ്ഞേക്കും. ഇന്ത്യൻ സമയം ഏപ്രിൽ 8ന് രാത്രി 9:13 നും ഏപ്രിൽ 9 പുലർച്ചെ 2.22 നുമിടക്കാണ് സൂര്യ ​ഗ്രഹണം നടക്കാൻ പോകുന്നത്. ഈ അപൂർവ്വ കാഴ്ച്ച കാണാൻ സാധിക്കാത്തവർക്കായി അവസരമൊരിക്കിക്കൊണ്ട് അന്ന് നാസ വിവിധ സ്ഥലങ്ങളിൽ നിന്നായി സൂര്യ​ഗ്രഹണം ലൈവ് സ്ട്രീം ചെയ്യും.

WEB DESK
Next Story
Share it