Begin typing your search...

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രിയായി '2018'

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രിയായി 2018
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഓസ്‌കർ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഒഫിഷ്യൽ എൻട്രിയായി 2018 തെരഞ്ഞെടുക്കപ്പെട്ടു. ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രാമാണ് 2018. ടൊവിനൊ തോമസ്, ആസിഫ് അലി കുഞ്ചാക്കോ ബോബൻ, തുടങ്ങിയർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് 2018. ആദ്യമായി മലയാളത്തിൽ നിന്ന് 200 കോടി ക്ലബിൽ എത്തുന്നതും 2018 ആണ്.

കേരളം 2018ൽ അനുഭവിച്ച പ്രളയത്തിന്റെ കഥയായിരുന്നു പ്രമേയം. സാങ്കേതികത്തികവോടെ കേരളത്തിന്റെ നേർ അനുഭവങ്ങൾ സിനിമയിലേക്ക് പകർത്തിയപ്പോൾ 2018 വൻ വിജയമായി മാറി. കലാപരമായും മികച്ചുനിന്നു 2018. ബോക്‌സ് ഓഫീസിൽ 2018 പല കളക്ഷൻ റെക്കോർഡുകളും ഭേദിച്ച് മലയാളത്തിന്റെ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. മലയാളത്തിൽ മാത്രമല്ല അന്യ ഭാഷകളിലും ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. തെലുങ്കിൽ 2018 നേടിയത് 10 കോടിയിൽ അധികമാണ് എന്നാണ് റിപ്പോർട്ട്. തമിഴിലും കന്നഡയിലും ഹിന്ദിയിലും 2018 സിനിമ മൊഴിമാറ്റി പ്രദർശനത്തിന് എത്തിയിരുന്നു. സോണി ലിവിലാണ് 2018ന്റെ സ്ട്രീമിംഗ്.

WEB DESK
Next Story
Share it