Begin typing your search...

ഹിമാലയത്തിൽ ഒളിഞ്ഞിരിക്കുന്ന 1,700ാളം പുരാതന വൈറസുകൾ ; കണ്ടെത്തലുമായി ​ഗവേഷക

ഹിമാലയത്തിൽ ഒളിഞ്ഞിരിക്കുന്ന 1,700ാളം പുരാതന വൈറസുകൾ ; കണ്ടെത്തലുമായി ​ഗവേഷക
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒ​ളി​ഞ്ഞി​രി​ക്കു​ന്ന 1,700 ഓ​ളം പു​രാ​ത​ന വൈ​റ​സു​ക​ളെ ഹി​മാ​ല​യ​ത്തി​ലെ ഹിമപാളികൾക്കുള്ളിൽ ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി​. ഇതിൽ ഭൂരിഭാ​ഗവും ശാ​സ്ത്ര​ത്തി​നു അ​ജ്ഞാ​ത​മാ​യി​രു​ന്നുവെന്നാണ് നേ​ച്ച​ർ ജി​യോ​സ​യ​ൻ​സ് ജേ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പഠനത്തിൽ പറയുന്നത്. സ​മു​ദ്ര​നി​ര​പ്പി​ൽനിന്നു ഏ​ക​ദേ​ശം നാ​ല് മൈ​ൽ ഉ​യ​ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന ടി​ബ​റ്റ​ൻ പീ​ഠ​ഭൂ​മി​യി​ലെ ഗു​ലി​യ ഹി​മാ​നി​യി​ൽനിന്നു ശേഖരിച്ച ഹിമപാളികളിൽ വൈറസ് ഡി​എ​ൻ​എ​യു​ടെ തണുത്തുറഞ്ഞ അ​വ​ശി​ഷ്ട​ങ്ങ​ളാണ് ഗവേഷകർ ക​ണ്ടെ​ത്തി​യത്.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ളു​മാ​യി ഈ വൈ​റ​സു​ക​ൾ എ​ങ്ങ​നെ പൊ​രു​ത്ത​പ്പെ​ടു​ന്നു​വെ​ന്നും, വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ഇപ്പോഴുള്ള വൈ​റ​സു​ക​ൾ എ​ങ്ങ​നെ മാ​റു​മെ​ന്നും ഗ​വേ​ഷ​ക​ർക്കു മനസിലാക്കാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. ​41,000 വ​ർ​ഷ​ത്തി​നി​ട​യി​ൽ നിരവധി കാലാവസ്ഥാവ്യതിയാനങ്ങളിലൂടെ ഇവ വൈറസ് കടന്നുപോയിട്ടുണ്ട്. ഹി​മ​പാ​ളി​ക​ളി​ൽ ക​ണ്ടെ​ത്തി​യ വൈ​റ​സ് സ​മൂ​ഹ​ങ്ങ​ളി​ലൊ​ന്നിന് ഏ​ക​ദേ​ശം 11,500 വ​ർ​ഷം പഴക്കമുണ്ട്. ഈ വൈറസുകളെ കണ്ടെത്തിയത് 2015 ലാണ്.

സൈ​ബീ​രി​യ ഉ​ൾ​പ്പെ​ടെ ലോ​ക​ത്തിലെ പല സ്ഥ​ല​ങ്ങ​ളിലും പെ​ർ​മാ​ഫ്രോ​സ്റ്റി​ൽ മ​ര​വി​ച്ച പു​രാ​ത​ന വൈ​റ​സു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ലം ലോ​ക​മെ​മ്പാ​ടു​മു​ള്ള ഹി​മാ​നി​ക​ൾ ഉ​രു​കു​ക​യും ​വൈ​റ​സു​കൾ മ​നു​ഷ്യ​രെ ബാ​ധി​ക്കു​മെ​ന്ന ഭ​യം ഉണ്ടാക്കുകയും ചെയ്തിരുന്നു. എ​ന്നാ​ൽ, ഈ ​പു​രാ​ത​ന വൈ​റ​സു​ക​ൾ മൃ​ഗ​ങ്ങ​ളെ​യോ, മ​നു​ഷ്യ​രെ​യോ അ​പേ​ക്ഷി​ച്ച് ബാ​ക്ടീ​രി​യ​യെ ബാ​ധി​ക്കു​മെ​ന്നാണ് വി​ദ​ഗ്ധ​ർ പ​റയ്യുന്നത്.

WEB DESK
Next Story
Share it