Begin typing your search...

കുട്ടികൾ യൂട്യൂബിൽ എന്തു കാണുന്നു, വീഡിയോ അപലോഡ് ചെയ്യുന്നുണ്ടോ എന്നെല്ലാം അറിയാം; പുതിയ ഫീച്ചറുമായി യൂട്യൂബ്

കുട്ടികൾ യൂട്യൂബിൽ എന്തു കാണുന്നു, വീഡിയോ അപലോഡ് ചെയ്യുന്നുണ്ടോ എന്നെല്ലാം അറിയാം; പുതിയ ഫീച്ചറുമായി യൂട്യൂബ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യൂട്യൂബിന്റെ സ്ഥിരം യൂസേഴ്സാണോ നിങ്ങളുടെ കുട്ടികൾ? അവർ എന്താണ് യൂട്യൂബിൽ കാണുതെന്നും അപലോഡ് ചെയ്യുന്നതെന്നും നിങ്ങൾക്ക് കൃത്യമായി അറിയാമോ? ഇല്ലെങ്കിൽ ആശങ്കപ്പെടണ്ട. കൗമാരക്കാരായ കുട്ടികളുടെ യൂട്യൂബ് ഉപയോഗത്തില്‍ രക്ഷിതാക്കളുടെ മേല്‍നോട്ടം ഉറപ്പാക്കുന്നതിനുള്ള ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ യൂട്യൂബ്. കുട്ടികളുടെ സ്വഭാവ വികസനത്തേയും മാനസികാരോഗ്യത്തേയും പോലും സാരമായി ബാധിക്കാൻ ഓണ്‍ലൈനിലെ അപകടകരമായ ഉള്ളടക്കങ്ങൾക്ക് കഴിയും.

ഫാമിലി സെന്റര്‍ ഹബ്ബ് എന്ന ഈ ഫീച്ചര്‍ ഉപയോഗിച്ച് കുട്ടികളുടെ യൂട്യൂബ് അക്കൗണ്ടിനെ നിങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിക്കാനാവും. ഇതുവഴി കുട്ടികളുടെ യൂട്യൂബ് ഉപയോഗം സ്ഥിരമായി നിരീക്ഷിക്കാൻ രക്ഷിതാക്കള്‍ക്ക് സാധിക്കും. കുട്ടികള്‍ യൂട്യൂബില്‍ എന്തൊക്കെ കാണുന്നു, പോസ്റ്റ് ചെയ്യുന്ന കമന്റുകള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ അറിയാനാവും. കുട്ടികള്‍ ഒരു വീഡിയോ അപ് ലോഡ് ചെയ്യുമ്പോഴും സ്ട്രീമിങ് ആരംഭിക്കുമ്പോഴും ഇമെയില്‍ വഴി രക്ഷിതാക്കള്‍ക്ക് വിവരം ലഭിക്കും. ഉത്തരവാദിത്വത്തോടെയുള്ള യൂട്യൂബ് ഉപയോഗത്തിനായി കുട്ടികള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ രക്ഷിതാക്കളെ പ്രാപ്തമാക്കുകയാണ് ഈ പുതിയ ഫീച്ചർ.

WEB DESK
Next Story
Share it