Begin typing your search...

'പ്ലെയബിൾസ്' ഫീച്ചർ പുറത്തിറക്കി യൂട്യൂബ്; പരിചയപ്പെടാം

പ്ലെയബിൾസ് ഫീച്ചർ പുറത്തിറക്കി യൂട്യൂബ്; പരിചയപ്പെടാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഉപഭോക്താക്കളെ കൂടുതൽ സന്തുഷ്ടരാക്കുന്നതിനായി പുതിയ 'പ്ലേയബിൾ' ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ്. യൂട്യൂബിൽ നിന്ന് തന്നെ ഉപഭോക്താക്കൾക്ക് ഗെയിമുകൾ കളിക്കാൻ സൗകര്യം ഒരുക്കുന്ന പുതിയ സംവിധാനമാണിത്. യൂട്യൂബ് പ്രീമിയം ഉപഭോക്താക്കൾക്കാണ് പ്ലേയബിൾ ലഭ്യമാവുക.

യൂട്യബ് വെബ്സൈറ്റിലും, യൂട്യൂബ് മൊബൈൽ ആപ്പിലും പ്ലെയബിൾ വഴി വിവിധങ്ങളായ ഗെയിമുകൾ ആസ്വദിക്കാൻ യൂട്യൂബ് ഉപഭോക്താക്കൾക്ക് സാധിക്കും. ഇതിനായി മറ്റ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യേണ്ട ആവശ്യമില്ല. ഗെയിമിന് വേണ്ടി മറ്റ് ആപ്പുകളിലേക്ക് പോവാതെ ആളുകളെ യൂട്യൂബിൽ തന്നെ പിടിച്ചിരുത്താൻ തന്നെയാണ് പുതിയ ഫീച്ചർ ലക്ഷ്യമിടുന്നത്. നിലവിൽ ഈ ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണ്. ആംഗ്രി ബേഡ്സ്: ഷോഡൗൺ പോലുള്ള ഗെയിമുകളും ബ്രെയിൻ ഔട്ട്, ഡെയ്ലി ക്രോസ് വേർഡ്, സ്‌കൂട്ടർ എക്സ്ട്രീം, കാനൺ ബോൾസ് 3ഡി പോലുള്ളവ പ്ലെയബിളിൽ ലഭ്യമാണ്.

ഇതിനകം നിരവധി ഉപഭോക്താക്കൾക്ക് ഫീച്ചർ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. എങ്കിലും എല്ലാവർക്കും ഇത് ചിലപ്പോൾ കിട്ടില്ല. യൂട്യൂബ് പ്രീമിയം ഉപഭോക്താക്കൾ അവരുടെ പ്രൊഫൈൽ പേജ് സന്ദർശിക്കുക.

Your Premium Benefist തിരഞ്ഞെടുക്കുക. യൂട്യൂബ് പരീക്ഷിക്കുന്ന പുതിയ ഫീച്ചറുകൾ അതിൽ കാണാം. പ്ലേയബിൾ അതിൽ കാണുന്നുണ്ടെങ്കിൽ നിങ്ങൾക്ക് അത് തിരഞ്ഞെടുത്ത് ആക്ടിവേറ്റ് ചെയ്യാം. അല്ലെങ്കിൽ ഇനിയും കാത്തിരിക്കണം.

മാർച്ച് 28 വരെ പ്ലെയബിൾ പരീക്ഷണ ഘട്ടത്തിലായിരിക്കും. ഔദ്യോഗികമായി ഉപഭോക്താക്കൾക്കെല്ലാവർക്കും എപ്പോൾ ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

WEB DESK
Next Story
Share it