Begin typing your search...

എക്സിൽ ഇനി വീഡിയോ കോളും ചെയ്യാം; സ്ഥിരീകരിച്ച് സി.ഇ.ഒ

എക്സിൽ ഇനി വീഡിയോ കോളും ചെയ്യാം; സ്ഥിരീകരിച്ച് സി.ഇ.ഒ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മൈക്രോ ബ്ലോഗിങ് വെബ്സൈറ്റായ ട്വിറ്റർ എക്സ് എന്ന് പേരുമാറ്റിയിട്ട് അധിക ദിവസമായിട്ടില്ല. പേരിനൊപ്പം ട്വിറ്ററിന്റെ മുഖമായിരുന്ന നീലക്കിളിയുടെ ലോഗോയും ഇലോൺ മസ്‌ക് മാറ്റിയിരുന്നു. വമ്പൻ മാറ്റങ്ങൾ ഇനിയും വരുമെന്നും നേരത്തെ മസ്‌ക് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ എക്സിൽ ഇനി വീഡിയോകോളും ചെയ്യാനുള്ള സൗകര്യമുണ്ടാകുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്.

എക്സ് സി.ഇ.ഒ ലിൻഡ യാക്കാരിനോ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂണിലാണ് ലിൻഡ എക്സിന്റെ സി.ഇ.ഒ ചുമതല ഏറ്റെടുത്തത്. സി.എൻ.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് എക്സിൽ വീഡിയോ കോൾ സംവിധാനം വരുന്നതിനെക്കുറിച്ച് സംസാരിച്ചത്. ഫോൺ നമ്പറുകൾ പങ്കിടാതെ തന്നെ പ്ലാറ്റ്‌ഫോമിൽ വീഡിയോ കോളുകൾ ലഭ്യമാകും. അധികം വൈകാതെ തന്നെ ഈ ഫീച്ചർ എക്സിൽ വരുമെന്നും അവർ പറഞ്ഞു.എന്നാൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എക്സിലെ പുതിയ സബ്സക്രിപ്ഷൻ നിരക്കുകൾ, പേയ്മെന്റുകൾ തുടങ്ങി എക്സിന്റെ മറ്റ് ഫീച്ചറുകളെക്കുറിച്ചും ലിൻഡ സംസാരിച്ചിരുന്നു.

വീഡിയോ കോൾ പ്രഖ്യാപനത്തിന് പിന്നാലെ എക്‌സ് ഡിസൈനർ ആൻഡ്രിയ കോൺവേ എക്‌സിൽ പങ്കുവെച്ച പോസ്റ്റും ചർച്ചയായിട്ടുണ്ട്. ഇതും വീഡിയോ കോൾ ഫീച്ചറിനെ സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തുന്നത്.

WEB DESK
Next Story
Share it