Begin typing your search...

പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്‌; ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പത്തിൽ പ്രതികരിക്കാം

പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്‌; ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പത്തിൽ പ്രതികരിക്കാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് തുടര്‍ച്ചയായി ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്.അതില്‍ ഏറ്റവും പുതിയതാണ്, ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പത്തില്‍ മറുപടി നല്‍കാന്‍ കഴിയുന്ന ഫീച്ചര്‍. ഈ ഫീച്ചറിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ കമ്പനി. നിലവിൽ മറ്റൊരാള്‍ അയക്കുന്നൊരു ചിത്രത്തിനോ വീഡിയോക്കോ പ്രതികരിക്കാനുള്ള ഏക മാർഗം, അതിൽ ദീർഘനേരം അമര്‍ത്തുകയും തുടര്‍ന്ന് ദൃശ്യമാകുന്ന ബാറിൽ നിന്ന് പ്രതികരണം തെരഞ്ഞെടുക്കുന്നതുമാണ്. ഇതിലാണ് ഇപ്പോള്‍ മാറ്റം കൊണ്ടുവരുന്നത്.

മീഡിയ വ്യൂവര്‍ ഇന്റര്‍ഫെയ്‌സില്‍ തന്നെ റിയാക്ഷന്‍ ബാറിനെ ഉള്‍പ്പെടുത്തി കൊണ്ടാണ് പുതിയ ഫീച്ചര്‍ വരുന്നത്. ഇത് ആശയവിനിമയം കൂടുതല്‍ എളുപ്പമാക്കും. ആഗ്രഹിക്കുന്ന റിയാക്ഷന്‍ തെരഞ്ഞെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ ‘+’ ബട്ടണ്‍ ടാപ്പ് ചെയ്ത് ഇഷ്ടപ്പെട്ടത് തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുമുണ്ടാകും. ലോംഗ് പ്രസോ വലതുവശത്തേയ്‌ക്ക് സൈ്വപ്പും ചെയ്യുന്നതോ ഒഴിവാക്കി എളുപ്പത്തില്‍ മീഡിയോ കണ്ടന്റിനോട് റിയാക്ട് ചെയ്യാന്‍ കഴിയുന്ന വിധമാണ് പുതിയ സംവിധാനം.

കഴിഞ്ഞ ദിവസം വാട്സ്ആപ്പിൽ ഏറെ ഉപകാരപ്രദമാകുന്ന ഫീച്ചറായ ചാറ്റുകൾ പിൻ ചെയ്തുവെക്കാനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയത്. നമുക്ക് ഏറ്റവും പ്രധാനപ്പെട്ട ഗ്രൂപ്പുകളും ചാറ്റുകളും വാട്സ്ആപ്പിന്റെ ഹോം പേജിൽ പിൻ ചെയ്യാം. പരമാവധി മൂന്ന് ചാറ്റുകളാണ് ഇത്തരത്തിൽ പിൻ ചെയ്യാൻ കഴിയുക. എന്നാൽ, സമീപകാലത്തായിരുന്നു വാട്സ്ആപ്പ് ചാറ്റിനുള്ളിൽ സന്ദേശങ്ങൾ പിൻ ചെയ്തുവെക്കാനുള്ള ഫീച്ചർ കൊണ്ടുവരുന്നത്.

WEB DESK
Next Story
Share it