Begin typing your search...

പ്രൊഫൈൽ ചിത്രങ്ങൾ ഇനി സ്ക്രീൻഷോട്ട് എടുക്കാൻ സാധിക്കില്ല; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

പ്രൊഫൈൽ ചിത്രങ്ങൾ ഇനി സ്ക്രീൻഷോട്ട് എടുക്കാൻ സാധിക്കില്ല;  പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നിരവധി പുത്തൻ ഫീച്ചറുകൾ ആണ് വാട്സ്ആപ്പ് ദിനംപ്രതി അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. പ്രൊഫൈൽ ചിത്രങ്ങൾക്കാണ് ഇത്തവണ വാട്സ്ആപ്പ് പൂട്ടിട്ടിരിക്കുന്നത്. മറ്റുള്ളവരുടെ പ്രൊഫൈൽ ചിത്രങ്ങൾ ഇനി മുതൽ സ്ക്രീൻഷോട്ട് എടുക്കുന്നതിന് സാധിക്കില്ല.

പ്രൊഫൈൽ ചിത്രങ്ങൾ സ്ക്രീൻഷോട്ട് എടുക്കുന്നതിൽ നിന്നും തടയുന്ന ഫീച്ചറാണ് ഇപ്പോൾ വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഫീച്ചർ ആൻഡ്രോയിഡ് ബീറ്റാ വേർഷൻ 2.24. 4.25ൽ ലഭ്യമായിട്ടുണ്ട്. പ്രൊഫൈൽ ചിത്രങ്ങൾ ആർക്കും സ്ക്രീൻഷോട്ട് എടുക്കാൻ സാധിക്കുന്ന തരത്തിലായിരുന്നു ഇതുവരെ ലഭ്യമായിരുന്ന സംവിധാനം. ഈ ഫീച്ചർ വിലക്കി കൊണ്ടുള്ളതാണ് പുതിയതായി അവതരിപ്പിക്കപ്പെട്ടിട്ടുള്ള ഫീച്ചർ.

ഉപഭോക്തൃ സ്വകാര്യത സന്ദേശങ്ങളിൽ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ചിത്രങ്ങളും വീഡിയോകളും മറ്റും സ്ക്രീൻഷോട്ട് എടുക്കുന്നതിൽ നിന്നും തടയുന്ന ‘വൺസ് ഫീച്ചർ’ വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുള്ളത്. കോൺടാക്ട് ലിസ്റ്റിലെ ആരുടെയും പ്രൊഫൈൽ ചിത്രങ്ങൾ സ്ക്രീൻഷോട്ട് എടുക്കാൻ പുതിയ ഫീച്ചർ വരുന്നതോടെ സാധ്യമാകുകയില്ല.

പ്രൊഫൈൽ ചിത്രങ്ങൾ സ്ക്രീൻഷോട്ട് എടുക്കാൻ ശ്രമിച്ച ചില വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് പ്രൊഫൈൽ ചിത്രത്തിന് പകരം ഇരുണ്ട നിറം ലഭിച്ചതോടെയാണ്‌ ഫീച്ചറിനെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചത്. പുതിയ അപ്ഡേറ്റ് പ്രാബല്യത്തിൽ വന്നതോടെ സ്ക്രീൻഷോട്ട് എടുക്കാൻ ശ്രമിക്കുമ്പോൾ ആപ്പിന്റെ പുതിയ നിയന്ത്രണങ്ങൾ കാരണം സ്ക്രീൻഷോട്ട് എടുക്കാൻ സാധിക്കുന്നില്ല എന്ന തരത്തിൽ സന്ദേശം നൽകുകയാണ് വാട്സ്ആപ്പ് ഇപ്പോൾ ചെയ്യുന്നത്.

ഫീച്ചർ ഒരു ഓപ്ഷൻ ആയി നൽകിയാൽ പലരും അത് ഓഫ് ചെയ്യാൻ സാധ്യതയുണ്ട് എന്നും അത് ഒരിക്കലും കമ്പനി വാഗ്ദാനം ചെയ്യുന്ന ഉപഭോക്തൃ വിവര സംരക്ഷണം ആകില്ലെന്നും വാട്സ്ആപ്പ് അധികൃതർ അറിയിച്ചു.

WEB DESK
Next Story
Share it