Begin typing your search...

സ്റ്റാറ്റസ് അപ്‌ഡേറ്റില്‍ പുതിയ ഫീച്ചര്‍ പരീക്ഷിക്കാന്‍ വാട്‌സ്ആപ്പ്

സ്റ്റാറ്റസ് അപ്‌ഡേറ്റില്‍ പുതിയ ഫീച്ചര്‍ പരീക്ഷിക്കാന്‍ വാട്‌സ്ആപ്പ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഉപയോക്താക്കള്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ട സ്റ്റാറ്റസ് അപ്‌ഡേറ്റ് ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. സ്റ്റാറ്റസില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള വിഡിയോ ഉള്‍പ്പെടുത്തുന്നതാണ് പുതിയ അപ്‌ഡേറ്റ്. 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ മാത്രമേ സ്റ്റാറ്റസായി നിലവില്‍ അപ് ലോഡ് ചെയ്യാന്‍ കഴിയുകയുള്ളു. എന്നാല്‍ ഒരു മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള സ്റ്റാറ്റസ് പങ്കിടാനുള്ള ഫീച്ചറാണ് പരീക്ഷിക്കുന്നത്.

പുതിയ അപ്‌ഡേറ്റില്‍ ഈ ഫീച്ചര്‍ പരീക്ഷിക്കുമെന്നാണ് റിപ്പോര്‍ട്ട്. വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, പുതിയ ആന്‍ഡ്രോയിഡ് 2.24.6.19 അപ്ഡേറ്റിലാണ് ഫീച്ചര്‍ പരീക്ഷിക്കുന്നത്. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനാണ് കൂടുതല്‍ ദൈര്‍ഘ്യമുള്ള വിഡിയോ സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ കൊണ്ടുവരുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.റിപ്പോര്‍ട്ടില്‍ പങ്കുവെച്ച സ്‌ക്രീന്‍ഷോട്ടില്‍, വാട്‌സ്ആപ്പ് ഇപ്പോള്‍ വിഡിയോ സ്റ്റാറ്റസുകളുടെ ദൈര്‍ഘ്യം 30 സെക്കന്‍ഡില്‍ നിന്ന് 1 മിനിറ്റായി നീട്ടിയതായി കാണാം. ഈ ഫീച്ചര്‍ നിലവില്‍ തെരഞ്ഞെടുത്ത ബീറ്റ ഉപയോക്താക്കള്‍ക്ക് മാത്രമാണുള്ളത്. വരും ആഴ്ചകളില്‍ ഇത് എല്ലാവര്‍ക്കുമായി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ.

WEB DESK
Next Story
Share it