Begin typing your search...

ഡിസപ്പിയറിങ് മെസേജുകൾ സേവ് ചെയ്യാം; പുതിയ ഫീച്ചർ അവതരിപ്പിക്കാൻ വാട്സാപ്പ്

ഡിസപ്പിയറിങ് മെസേജുകൾ സേവ് ചെയ്യാം; പുതിയ ഫീച്ചർ അവതരിപ്പിക്കാൻ വാട്സാപ്പ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഉപയോക്താക്കൾക്കായി പുത്തൻ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്. ഡിസപ്പിയറിങ് മെസേജുകൾ സേവ് ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്ന 'കെപ്റ്റ് മെസേജസ്' എന്ന പുതിയ ഫീച്ചറിന്റെ പണിപ്പുരയിലാണ് വാട്സാപ്പെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ചാറ്റുകളിലെ സന്ദേശങ്ങൾ നിശ്ചിത ദിവസങ്ങൾക്ക് ശേഷം നീക്കം ചെയ്യപ്പെടുന്ന സംവിധാനമാണ് ഡിസപ്പിയറിങ് മെസേജുകൾ. 24 മണിക്കൂർ, ഏഴ് ദിവസം, 90 ദിവസം എന്നിങ്ങനെ സമയപരിധി നിശ്ചയിക്കാം.

ചാറ്റുകളിൽ സന്ദേശങ്ങൾ കുന്നുകൂടുന്നത് ഒഴിവാക്കാൻ ഈ സംവിധാനം പ്രയോജനപ്പെടുത്താമെന്നതാണ് പ്രധാന നേട്ടം. സമയപരിധി അവസാനിക്കുന്നതോടെ സന്ദേശങ്ങൾ സ്വമേധയാ ഡിലീറ്റ് ചെയ്യപ്പെടും.

ഡിസപ്പിയറിങ് മെസേജ് ഫീച്ചറിൽ ഉപയോക്താക്കൾക്ക് കൂടുതൽ നിയന്ത്രണം നൽകുന്ന ഫീച്ചറാകും പുതിയതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കെപ്റ്റ് മെസേജുകൾ സ്വമേധയാ ഡിലീറ്റ് ആകില്ലെന്നും ബുക്ക്മാർക്ക് ചെയ്ത് സേവ് ചെയ്ത് വെക്കാൻ സാധിക്കുമെന്നും റിപ്പോർട്ടുകൾ വിശദീകരിക്കുന്നു. എന്നുമുതൽ ഫീച്ചർ ലഭ്യമാകുമെന്നതിലും കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Ammu
Next Story
Share it