Begin typing your search...
പുതിയ ഫീച്ചറുമായി വാട്സ് അപ്പ്, ഇനി ആരെങ്കിലും വാട്സ് അപ്പ് ഡിപി സ്ക്രീൻ ഷോട്ട് എടുക്കുമെന്ന് ഭയക്കണ്ട
പുതി പ്രൈവസി ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്സാപ്പ്. വാട്സ് അപ്പ് ഡിപിയുടെ സ്ക്രീൻഷോട്ട് എടുക്കുന്നത് നിയന്ത്രക്കുന്നതാണ് ഈ ഫീച്ചർ. ഇത് ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ സാഹായിക്കും. ആൻഡ്രോയിഡിൽ ഈ ഫീച്ചർ ലഭ്യമായി തുടങ്ങി. വൈകാതെ ഐഫോണിൽ ഈ ഫീച്ചറെത്തുമെന്നാണ് പ്രതീക്ഷ.
ഫീച്ചർ ഓണായിരിക്കുന്ന സമയത്ത് ഡിപി സ്ക്രീൻ ഷോട്ട് എടുക്കാൻ ശ്രമിച്ചാൽ 'കാന്റ് ടെയ്ക്ക് എ സ്ക്രീൻ ഷോട്ട് ഡ്യൂ ടു ആപ്പ് റെസ്ട്രിക്ഷൻ' എന്നോ അല്ലെങ്കിൽ, 'ടെയ്ക്കിംങ് സ്ക്രീൻ ഷോട്ട്സ് ഇസിന്റ് അലൗഡ് ബൈ ദ ആപ്പ്' എന്നോ എഴുതി കാണിക്കും. ഫീച്ചർ ഓഫ് ചെയ്യാനുള്ള ഓപ്ഷൻ നിലവിൽ ഇല്ല എന്നാൽ ഉടൻ തന്നെ ഇതും വാട്ട്സാപ്പ് നൽകുമെന്ന സൂചനയുണ്ട്. ഫേസ്ബുക്കിൽ നേരത്തെ തന്നെ ഈ ഫീച്ചറുണ്ട്. ഫേസ്ബുക്കിൽ ലോക്ക് ചെയ്തിരിക്കുന്ന പ്രൊഫൈൽ ചിത്രങ്ങൾ ആർക്കും സ്ക്രീൻ ഷോട്ട് എടുക്കാൻ കഴിയില്ല.
Next Story