Begin typing your search...

രഹസ്യ കോഡ് പരീക്ഷിക്കാൻ ഒരുങ്ങി വാട്സ്ആപ്പ്

രഹസ്യ കോഡ് പരീക്ഷിക്കാൻ ഒരുങ്ങി വാട്സ്ആപ്പ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. അടുത്തിടെ ചാറ്റുകൾ കൂടുതൽ സുരക്ഷിതമാക്കാൻ ചാറ്റ് ലോക്ക് ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ഇതിനെ പിന്നാലെ ചാറ്റുകളിൽ രഹസ്യ കോഡുകൾ ഉൾപ്പെടുത്താനുള്ള ശ്രമങ്ങളാണ് വാട്സ്ആപ്പ് നടത്തുന്നത്.

വാട്സാപ്പിന്റെ സെർച്ച് ബാറിൽ നിന്ന് ഉപഭോക്താക്കൾക്ക് അവരുടെ ലോക്ക് ചെയ്ത ചാറ്റുകൾ ആക്സസ് ചെയ്യാൻ രഹസ്യ കോഡ് നൽകാനാണ് പുതിയ ഫീച്ചറിലൂടെ വാട്സ്ആപ്പ് ലക്ഷ്യമിടുന്നത്.

രഹസ്യ കോഡ് വഴി ഉപഭോക്താക്കൾക്ക് മറ്റു ഉപകരണങ്ങളിൽ നിന്ന് ചാറ്റ് ലോക്ക് ചെയ്യാൻ കഴിയും. പെട്ടെന്നുള്ള ആക്സിസിനായി വാട്സ്ആപ്പ് ഒരു ലളിതമായ ഇമോജിയോ വാക്കോ ആണ് ഉപയോഗിക്കാൻ നിർദ്ദേശിക്കുക. ഉപഭോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും രഹസ്യ കോഡ് മാറ്റാനോ, പൂർണ്ണമായും നീക്കം ചെയ്യാനോ കഴിയുന്ന തരത്തിലുള്ള ക്രമീകരണം ഉണ്ടാകും.

ആൻഡ്രോയ്ഡ്, ഐഒഎസ് ഉപഭോക്താക്കൾക്കാണ് രഹസ്യ കോഡ് ഫീച്ചർ ലഭിക്കുക. ആദ്യ ഘട്ടത്തിൽ ബീറ്റ ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാക്കിയതിനുശേഷം മുഴുവൻ ഉപഭോക്താക്കളിലേക്കും ഇവ എത്തിക്കുന്നതാണ്.

WEB DESK
Next Story
Share it