നിയര്‍ ബൈ ഷെയറിന് സമാനമായ പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ് ആപ്പ്
ആൻഡ്രോയിഡ് ഫോണുകളിലെ ‘നിയർ ബൈ ഷെയർ’ന് സമാനമായ ഏറ്റവും പുതിയ ഫീച്ചർ പുറത്തിറക്കിയിരിക്കുകയാണ്.
ഉപയോക്താക്കളുടെ സമീപമുള്ള വ്യക്തികളുമായി വേഗത്തില്‍ ഫയല്‍ കൈമാറാൻ കഴിയുന്ന അപ്ഡേറ്റാണ് വാട്ട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഫോണ്‍ ‘ഷേക്ക്’ ചെയ്ത് അഭ്യർത്ഥന അയച്ചാല്‍ ഫയല്‍ കൈമാറാനുള്ള ഓപ്ഷൻ തെളിഞ്ഞുവരും.
ഫോണിലുള്ള നമ്ബരുകളിലേക്ക് മാത്രമേ ഫയല്‍ കൈമാറ്റം സാധിക്കുകയുള്ളൂ. വാട്ട്സാപ്പിലെ ടെക്സ്റ്റ് മെസേജുകള്‍ക്കും ഫോണ്‍ കോളുകള്‍ക്കും സമാനമായി രീതിയില്‍ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പ്രൊട്ടക്ഷനിലാണ് പുതിയ ഫീച്ചറിലും കാണാൻ കഴിയുന്നത്. ആൻഡ്രോയിഡ് ഫോണുകളില്‍ ഈ സേവനം, വർഷങ്ങളായി ലഭ്യമായിരുന്നു. എന്നാല്‍ അത്യാധുനിക സുരക്ഷയൊരുക്കുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പ്രൊട്ടക്ഷനോടെ ഫയലുകള്‍ കൈമാറാനാകുക എന്നതാണ് പുത്തൻ ഫീച്ചറിന്റെ പ്രത്യേകത. പരീക്ഷണ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഭാവിയില്‍ അപ്ഡേറ്റുകള്‍ ഉണ്ടായേക്കുമെന്നാണ് വിവരം.
വാട്ട്സാപ്പിന്റെ ഐഒഎസ് ഫീച്ചറില്‍ തന്നെ സ്റ്റിക്കറുകള്‍ ക്രിയേറ്റ് ചെയ്ത് ഷെയർ ചെയ്യാനുള്ള ഓപ്ഷൻ കഴിഞ്ഞ ദിവസമാണ് എത്തിച്ചത്. ചാറ്റുകളെ കൂടുതല്‍ രസകരമാക്കാൻ ഈ ഫീച്ചറിന് കഴിയും. ടെക്സ്റ്റ് മെസെജിനെക്കാള്‍ ഫലം ചെയ്യും ഈ ഫീച്ചർ.