Begin typing your search...

2.6 ബില്യൺ വർഷം പഴക്കമുള്ള വെള്ളം കുടിച്ച ശാസ്ത്രജ്ഞയ്ക്ക് സംഭവിച്ചതെന്ത്?

2.6 ബില്യൺ വർഷം പഴക്കമുള്ള വെള്ളം കുടിച്ച ശാസ്ത്രജ്ഞയ്ക്ക് സംഭവിച്ചതെന്ത്?
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കാനഡയിലെ ടൊറന്റോ സർവകലാശാല എർത്ത് സയൻസ് ഡിപ്പാർട്ട്മെന്റിലെ പ്രൊഫസർ ബാർബറ ഷെർവുഡ് ലോലർ പ്രശസ്തയായ ജിയോളജിസ്റ്റ് ആണ്. ഭൂമിക്കടിയിൽ കെട്ടിക്കിടക്കുന്ന പുരാതനജലവുമായി ബന്ധപ്പെട്ടു നിരവധി പഠനങ്ങൾ നടത്തിയിട്ടുള്ള ഗവേഷകയാണ് ലോലർ. അടുത്തിടെ ഗവേഷണങ്ങൾക്കിടയിൽ കണ്ടെത്തിയ പുരാതനജലം സധൈര്യം കുടിച്ചു ലോലർ. ജലത്തിന്റെ പഴക്കമോ 2.6 ബില്യൺ വർഷം! ഗവേഷകസംഘത്തിലുള്ളവർ ആശങ്കയോടെ ലോലറുടെ പ്രവൃത്തി നോക്കിനിന്നു. വെള്ളം കുടിച്ചതിനു ശേഷം അവർ നടത്തിയ പരാമർശങ്ങൾ ശാസ്ത്രലോകം ശ്രദ്ധിച്ചു. സാധാരണക്കാർ കൗതുകത്തോടെ കേട്ടു. ശുദ്ധജലവും പഴയജലവും തമ്മിലുള്ള വ്യത്യാസം എന്തായിരിക്കാം?

2013ൽ, കാനഡയിലെ ഒരു ഖനിയിൽ ഗവേഷണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഒരു സംഘം ശാസ്ത്രജ്ഞരാണ് ജലസാന്നിധ്യം കണ്ടെത്തിയത്. ഒന്റാറിയോയിലെ ടിമ്മിൻസിലെ ഖനിയിൽ ഗ്രാനൈറ്റ് പോലുള്ള പാറകൾക്കിടയിലായിരുന്നു ജലം. ഭൂമിയുടെ ഉപരിതലത്തിൽനിന്ന് ഏകദേശം 1.5 മൈൽ താഴ്ചയിലായിരുന്നു ഗ്രാനൈറ്റിനോടു സാദൃശ്യമുള്ള പാറകൾ സ്ഥിതിചെയ്തിരുന്നത്. വെള്ളത്തിന്റെ സാമ്പിൾ പരിശോധിച്ചതിൽനിന്നാണ് അതിന്റെ പഴക്കം നിർണയിക്കാൻ കഴിഞ്ഞത്. 2.6 ബില്യൺ പഴക്കമുള്ള ജലം കണ്ടെത്തിയത് ശാസ്ത്രലോകത്തും കൗതുകമായി.

ബാർബറ ഷെർവുഡ് ലോലർ തനിക്കു ലഭിച്ച ജലം രുചിച്ചുനോക്കി. ആ പുരാതനജലം കുടിച്ച ലോലർ തനിക്കുണ്ടായ അനുഭവം ലോകത്തിനുമുമ്പിൽ വിവരിച്ചു. ഉപ്പു നിറഞ്ഞതായിരുന്നു വെള്ളം എന്ന് ലോലർ പറഞ്ഞു. മേപ്പിൾ സിറപ്പിന്റെ കട്ടിയായിരുന്നു ജലത്തിനുണ്ടായിരുന്നത്. താനിതുവരെ ഇത്രത്തോളം ഉപ്പുള്ള വസ്തു രുചിച്ചു നോക്കിയിട്ടുപോലുമില്ലെന്ന് ലോലർ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു. സാധാരണവെള്ളം പോലെയായിരുന്നു ആദ്യകാഴ്ചയിൽ ദ്രാവകം. അതേസമയം, ഓക്സിജനുമായി ചേർന്നപ്പോൾ ജലത്തിന്റെ നിറം മാറി. ഓറഞ്ചുനിറം കൈവരികയായിരുന്നു. ജലവും പാറയും തമ്മിലുള്ള പ്രതിപ്രവർത്തനങ്ങൾ മൂലമാണു ജലത്തിന് ഉപ്പുരസമുണ്ടായതെന്ന് ലോലർ.

Aishwarya
Next Story
Share it