Begin typing your search...

ആപ്പിൾ ഐ ഫോൺ 'എഗ്ഗ് ഫോൺ' ആക്കിയ അദ്ഭുതം

ആപ്പിൾ ഐ ഫോൺ എഗ്ഗ് ഫോൺ ആക്കിയ അദ്ഭുതം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആപ്പിൾ ഐ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ഇൻസ്റ്റഗ്രാമിൽ തരംഗമായി മാറിയ വീഡിയോ കാണണം. നിലത്തുവീണാൽ പോലും തകരാർ സംഭവിക്കുന്ന സാധാരണ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർ ആശ്ചര്യപ്പെടും ഐ ഫോൺ ഉപഭോക്താവിൻറെ വീഡിയോ കണ്ടാൽ. സ്‌കോട്ട് ഹെൻസ്പീറ്റർ എന്ന അക്കൗണ്ടിൽനിന്നാണ് വീഡിയോ പങ്കുവച്ചത്.

വീഡിയോ തുടങ്ങുമ്പോൾ ഐ ഫോണിൻറെ പിന്നിൽ പുഴുങ്ങിയ മുട്ട വയ്ക്കുന്നതു കാണാം. തുടർന്ന് സുതാര്യമായ കവർ അതിനുമുകളിൽ വയ്ക്കുന്നു. ശേഷം മുട്ട ചുറ്റിക കൊണ്ട് അടിച്ചുപൊട്ടിക്കുന്നതുമാണ് വീഡിയോയിലുള്ളത്. മുട്ട പൂർണമായും കവറിനുള്ളിൽ ഞെരിഞ്ഞമരുന്നുണ്ട്. തുടർന്ന് ഫോണിൻറെ സ്‌ക്രീൻ കാണിക്കുന്നു. പക്ഷേ, സ്‌ക്രീനിനു കേടുപാടുകളൊന്നും സംഭവിച്ചില്ല. ഐ ഫോണിൻറെ ഉറപ്പും സാങ്കേതികതയും തെളിയിക്കുന്നതായി വീഡിയോ.

പതിനായിരക്കണക്കിന് ആളുകളാണ് റീൽസ് കണ്ടത്. നിരവധി പ്രതികരണങ്ങളും വീഡിയോയ്ക്കു ലഭിച്ചു. നേരത്തെ, കിവി, സ്‌ട്രോബറി, ചിപ്‌സ് തുടങ്ങിയവയും ഐ ഫോണിൻറെ പിന്നിൽ വച്ച് ചുറ്റികകൊണ്ട് അടിച്ചുപരത്തിയിട്ടുണ്ട്.


WEB DESK
Next Story
Share it