Begin typing your search...

ട്വിറ്റര്‍ ബ്ലൂ ഉപഭോക്താക്കള്‍ക്ക് പരസ്യവരുമാനം വാഗ്ദാനം ചെയ്ത് മസ്‌ക്

ട്വിറ്റര്‍ ബ്ലൂ ഉപഭോക്താക്കള്‍ക്ക് പരസ്യവരുമാനം വാഗ്ദാനം ചെയ്ത് മസ്‌ക്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ട്വിറ്റര്‍ ബ്ലൂ വെരിഫൈഡ് അക്കൗണ്ടുള്ള ക്രിയേറ്റര്‍മാര്‍ക്ക് ട്വിറ്ററില്‍ നിന്നുള്ള പരസ്യ വരുമാനത്തിന്റെ പങ്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച് കമ്പനി മേധാവി ഇലോണ്‍ മസ്‌ക്. ട്വീറ്റിലാണ് ഇക്കാര്യം അറിയിച്ചത്.

എന്നാല്‍, ഏത് രീതിയിലാണ് വരുമാനം പങ്കുവെക്കുക എന്ന് വ്യക്തമാക്കിയിട്ടില്ല. മസ്‌കിന്റെ ട്വീറ്റിന് താഴെ നിരവധിയാളുകള്‍ എങ്ങനെയാണ് ഇത് നടപ്പിലാക്കുക എന്ന ചോദ്യവുമായി എത്തിയിട്ടുണ്ട്. പ്രത്യേക ആനുകൂല്യങ്ങളും സൗകര്യങ്ങളും ലഭ്യമാവുന്ന ട്വിറ്ററിലെ സബ്‌സ്‌ക്രിപ്ഷന്‍ സേവനമാണ് ട്വിറ്റര്‍ ബ്ലൂ.

ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷമുള്ള ഇലോണ്‍ മസ്‌കിന്റെ പ്രവര്‍ത്തന രീതികളിലെ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് നിരവധി പരസ്യ ദാതാക്കള്‍ കമ്പനിയെ കൈവിട്ടിരുന്നു. ഇതേ തുടര്‍ന്ന് കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കമ്പനിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വരുമാനം വാഗ്ദാനം ചെയ്ത് പ്ലാറ്റ്‌ഫോമില്‍ ക്രിയേറ്റര്‍മാരെ സജീവമാക്കാനും ഉപഭോക്താക്കളെ ആകര്‍ഷിക്കാനും തല്‍ഫലമായി പരസ്യ ദാതാക്കളെ തിരികെ കൊണ്ടുവരാനുമായിരിക്കാം മസ്‌ക് പദ്ധതിയിടുന്നത്.

Elizabeth
Next Story
Share it