Begin typing your search...

2023-ല്‍ ഏറ്റവും കൂടുതല്‍ പേര്‍ ഡിലീറ്റ് ചെയ്യാനാഗ്രഹിച്ച ആപ്പ്

2023-ല്‍ ഏറ്റവും കൂടുതല്‍ പേര്‍ ഡിലീറ്റ് ചെയ്യാനാഗ്രഹിച്ച ആപ്പ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

2023-ല്‍ ഏറ്റവും കൂടുതല്‍ പേര്‍ ഡിലീറ്റ് ചെയ്യാനാഗ്രഹിച്ച സമൂഹമാധ്യമ ആപ്ലിക്കേഷനായി ഇന്‍സ്റ്റഗ്രാം. പത്ത് ലക്ഷത്തിലധികം പേരാണ് എങ്ങനെ ഇന്‍സ്റ്റഗ്രാം ഡിലീറ്റ് ചെയ്യാമെന്ന് ഓരോ മാസവും സേര്‍ച്ച് ചെയ്തിട്ടുള്ളത്.

ഇന്‍സ്റ്റഗ്രാം ഡിലീറ്റ് ചെയ്യാനുള്ള താല്‍പ്പര്യം സമൂഹ മാധ്യമങ്ങളിലുണ്ടാകുന്ന ചുവടുമാറ്റത്തിന്റെ സൂചനയാണെന്നാണ് ടിആര്‍ജി ഡാറ്റാ സെന്റേഴ്‌സിന്റെ തലവനായ ക്രിസ് ഹിങ്കിള്‍ പറയുന്നത്.

ഡിലീറ്റ് ചെയ്യാനുള്ള പ്രവണത കൂടുന്നുണ്ടെങ്കിലും ഇപ്പോഴും ഇന്‍സ്റ്റഗ്രാമിന് രണ്ട് ബില്യണിലധികം ഉപയോക്താക്കള്‍ ആഗോളതലത്തിലുണ്ട്.

അതുപോലെ അഞ്ച് ദിവസം കൊണ്ട് 100 മില്യണ്‍ ഉപയോക്താക്കളെ നേടിയ മെറ്റാ പ്ലാറ്റ്‌ഫോമായ ത്രെഡ്സിന് പ്രതിദിന ഉപയോക്താക്കളില്‍ 80 ശതമാനം ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ചില പ്രശസ്ത പ്ലാറ്റ്ഫോമുകളുടെ ജനപ്രീതി ഇടിയുന്നതായും പഠനത്തില്‍ കണ്ടെത്തി.

ലോകത്ത് ഏറ്റവും ജനപ്രീതിയുള്ളതും നിരവധി രാജ്യങ്ങളില്‍ ലഭ്യമായിട്ടുള്ളതുമായ ഒന്‍പത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളാണ് ഗവേഷകര്‍പഠനത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ശേഷം 12 മാസത്തെ നിരീക്ഷണ കാലയളവില്‍ എങ്ങനെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാമെന്ന് സേര്‍ച്ച് ചെയ്തവരെ കണ്ടെത്തുകയായിരുന്നു. ഓരോ ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കിയാണ് ഗവേഷണം നടത്തിയത്.

ഗവേഷണപ്രകാരം 10.2 ലക്ഷം പേരാണ് ഇന്‍സ്റ്റഗ്രാം ഡിലീറ്റ് ചെയ്യാനായി സേര്‍ച്ച് ചെയ്തിട്ടുള്ളത്. സ്‌നാപ്ചാറ്റ് (1.28 ലക്ഷം), എക്‌സ് (12.3 ലക്ഷം), ടെലഗ്രാം (71,700), ഫെയ്സ്ബുക്ക് (49,000), ടിക് ടോക്ക് (24,900), യുട്യൂബ് (12,500), വാട്സ്ആപ്പ് (4,950), വിചാറ്റ് (2,090) എന്നിങ്ങനെയാണ് കണക്ക്. ഫോട്ടൊ ഷെയറിങ് പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമിന്റെ ജനപ്രീതി ഏറെക്കാലമായി ഉയര്‍ന്നു തന്നെയായിരുന്നു. എന്നാല്‍ പരസ്യങ്ങളുടെ വരവും ബ്രാന്‍ഡുകളുടെ കടന്നുകയറ്റവും ഉപയോക്താക്കളുടെ ആസ്വാദനത്തെ ബാധിച്ചതായാണ് ഗവേഷകര്‍ പറയുന്നത്.

WEB DESK
Next Story
Share it