Begin typing your search...

വീട്ടുജോലി ചെയ്യാനും കടയിൽ പോകാനും ഹ്യൂമനോയ്ഡ് റോബോട്ടുകൾ; 2025ൽ വിപണിയിൽ വരുമെന്ന് ഇലോൺ മസ്ക്

വീട്ടുജോലി ചെയ്യാനും കടയിൽ പോകാനും ഹ്യൂമനോയ്ഡ് റോബോട്ടുകൾ; 2025ൽ വിപണിയിൽ വരുമെന്ന് ഇലോൺ മസ്ക്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കടയിൽ പോയി സാധനങ്ങൾ വാങ്ങാനും, മുഷിപ്പിക്കുന്ന വീട്ടുജോലികൾ ചെയ്യാനുമൊക്കെ റോബോട്ടുകൾ വരും എന്ന് ഇലോൺ മസ്ക് നേരത്തെ അവകാശപ്പെട്ടിരുന്നു. ഇപ്പോൾ ഒപ്ടിമസ് എന്ന റോബോട്ടിന്റെ ആദ്യ പതിപ്പ് 2025 അവസാനം വിപണിയിൽ വില്‍പ്പനയ്‌ക്കെത്തിക്കാന്‍ സാധിച്ചേക്കുമെന്നാണ് ടെസ്‌ലാ മേധാവി ഇലോണ്‍ മസ്ക് പറയ്യുന്നത്. ടെസ്‌ലാ കമ്പനിയുടെ ഉപവിഭാഗമാണ് ഒപ്ടിമസ് റോബോട്ടിനെ നിർമിക്കുന്നത്. കമ്പനിയിൽ ബംമ്പിൾബീ എന്ന പേരിലാണ് ഒപ്ടിമസ് അറിയപ്പെടുന്നത്. എകദേശം 5 ലക്ഷം രൂപയായിരിക്കും ഒപ്ടിമസിന്റെ വില.

ഹ്യൂമനോയിഡ് റോബോട്ട് എന്നാൽ മനുഷ്യാകാരമുള്ള റോബോട്ട് എന്നാണ്. ഹ്യൂമനോയിഡ് തന്നെയായിരിക്കണമെന്ന് മസ്‌കിന് നിര്‍ബന്ധമായിരുന്നത്രെ. നിലവിൽ ടെസ്‌ലയാണ് ഏറ്റവും മികച്ച ഹ്യൂമനോയിഡ് നിര്‍മാതാക്കൾ എന്നാണ് മസ്ക് അവകാശപ്പെടുന്നത്. ഏറ്റവുമധികം റോബോട്ടുകളെ പുറത്തിറക്കാന്‍ വേണ്ട ഫാക്ടറി സജ്ജീകരണങ്ങളും ടെസ്‌ലയ്ക്ക് ഉണ്ട്. 2024 അവസാനത്തോടെ ഫാക്ടറിക്കുള്ളില്‍ ചെറിയ കാര്യങ്ങള്‍ ചെയ്തു തുടങ്ങാന്‍ ഒപ്ടിമസിനു സാധിച്ചേക്കുമെന്ന് മസ്‌ക് മാധ്യമങ്ങളോട് പറഞ്ഞു.

WEB DESK
Next Story
Share it