Begin typing your search...

ടെലഗ്രാമിന്റെ ജനപ്രീതി വര്‍ധിക്കുന്നുവെന്ന അവകാശ വാദവുമായി കമ്പനി

ടെലഗ്രാമിന്റെ ജനപ്രീതി വര്‍ധിക്കുന്നുവെന്ന അവകാശ വാദവുമായി കമ്പനി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ടെലഗ്രാമിന്റെ ജനപ്രീതി അതിവേഗം വര്‍ധിക്കുന്നതായി കമ്പനി. ഉപഭോക്താക്കളുടെ എണ്ണം 100 കോടി കടക്കുമെന്നും ഒരു യുഎസ് മാധ്യമപ്രവര്‍ത്തകന് നല്‍കിയ അഭിമുഖത്തില്‍ ടെലഗ്രാം സ്ഥാപകനായ പാവെല്‍ ദുരോവ് പറഞ്ഞു. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയാ സേവനമാണ് ടെലഗ്രാം. റഷ്യയില്‍ ഏറെ സ്വീകാര്യതയുള്ള മെസേജിങ് ആപ്ലിക്കേഷനായിരുന്നു ടെലഗ്രാം. 2013 ലാണ് ടെലഗ്രാമിന് തുടക്കമിട്ടത്.

90 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളുണ്ട് ടെലഗ്രാമിന്. രാഷ്ട്രീയത്തില്‍ പങ്കാളിയാകാതെ നിഷ്പക്ഷ പ്ലാറ്റ്ഫോമായി ടെലഗ്രാം തുടരുമെന്ന് ടെലഗ്രാം സ്ഥാപകനായ പാവെല്‍ ദുരോവ് പറഞ്ഞു. ഫോര്‍ബ്സിന്റെ കണക്കനുസരിച്ച് 1550 കോടിയുടെ ആസ്തിയുള്ള വ്യവസായിയാണ് പാവെല്‍ ദുരോവ്.

ടെലഗ്രാമിന്റെ ഏറ്റവും വലിയ എതിരാളിയാണ് മെറ്റ പ്ലാറ്റ്ഫോംസിന്റെ വാട്സാപ്പ്. 200 കോടിയിലേറെ സജീവ ഉപഭോക്താക്കളാണ് ആഗോളതലത്തില്‍ വാട്സാപ്പിനുള്ളത്.ടെലഗ്രാമിന്റെ ജനപ്രീതി വര്‍ധിക്കുന്നു; അവകാശ വാദവുമായി കമ്പനി

WEB DESK
Next Story
Share it