വിൽപ്പനയിൽ നേട്ടം; ലോക ടി.വി വിപണിയിൽ TCL രണ്ടാമത്
ആഗോള കൺസ്യൂമർ ഇലക്ട്രോണിക്‌സ് ബ്രാൻഡ് ടി.സി.എൽ ടെലിവിഷൻ വിൽപ്പനയിൽ പുതിയ നേട്ടം കൈവരിച്ചു. ഏറ്റവും പുതിയ OMDIA Global TV sets report 2022 അനുസരിച്ച് വിൽപ്പനയിൽ ടി.സി.എൽ ലോകത്ത് രണ്ടാംസ്ഥാനത്ത് എത്തി. 98ഇഞ്ചിന് മുകളിൽ വലിപ്പം കൂടിയ ടെലിവിഷനുകളുടെ വിൽപ്പനയിൽ ലോകത്ത് ടി.സി.എൽ ഒന്നാമതാണ്. കഴിഞ്ഞ വർഷവും ഈ റെക്കോഡ് ടി.സി.എൽ സ്വന്തമാക്കിയിരുന്നു.
2023 തുടക്കത്തിൽ CES 2023 വേദിയിൽ മിനി എൽ.ഇ.ഡി ടെലിവിഷൻ വിപണിയിലേക്ക് പുതിയ ഡിസ്‌പ്ലേ സാങ്കേതികവിദ്യകൾ കമ്പനി അവതരിപ്പിച്ചിരുന്നു. TCL Mini LED 4K TV C935, C835 മോഡലുകൾക്ക് രണ്ട് CES® 2023 Innovation Awards പുരസ്‌കാരങ്ങളും കമ്പനി നേടി. പുതിയ ടി.സി.എൽ മിനി എൽ.ഇ.ഡി സീരിസിൽ XL സ്‌ക്രീനുകൾ ഈ വർഷം ലഭ്യമാകും. 1000 ലെവൽ ലോക്കൽ ഡിമ്മിങ് സോണുകൾ, മില്യൺ ലെവൽ ഹൈ കോൺട്രാസ്റ്റ്, ഉയർന്ന ബ്രൈറ്റ്‌നസ് എന്നിവയാണ് കൂടുതൽ മിനി എൽ.ഇ.ഡികൾ നൽകുക. ഇതോടൊപ്പം ടി.സി.എല്ലിൻറെ സ്വന്തം ലൈറ്റ് കൺട്രോൾ അൽഗോരിതവും ടി.വിയിൽ ഉണ്ടാകും. വളരെ തെളിച്ചമുള്ള സ്‌ക്രീനിൽ മികച്ച കാഴ്ച്ചാനുഭവം നൽകുന്നതാണ് ഈ സാങ്കേതികവിദ്യ. സ്‌ക്രീനിലെ സൂര്യപ്രകാശം, ഇരുട്ട് എന്നിവ കാഴ്ച്ച തടസ്സം ഉണ്ടാകാതെ ഇത് സഹായിക്കും.
2023 മിനി എൽ.ഇ.ഡി, ക്യു.എൽ.ഇഡി ടിവി ഈ വർഷത്തിലെ ആദ്യ പാദത്തിൽ തന്നെ വിപണിയിൽ എത്തും. ടെലിവിഷൻ സെറ്റുകളെക്കുറിച്ചുള്ള വിവരങ്ങൾ ടി.സി.എൽ ഓഫീസുകളിലൂടെയും ഔദ്യോഗിക സോഷ്യൽ മീഡിയ വഴിയും പ്രതീക്ഷിക്കാമെന്ന് കമ്പനി അറിയിച്ചു.