Begin typing your search...

സർജറി 5000 കിലോമീറ്റർ അകലെനിന്നും; ചരിത്രം സൃഷ്ടിച്ച് ചൈന

സർജറി 5000 കിലോമീറ്റർ അകലെനിന്നും; ചരിത്രം സൃഷ്ടിച്ച് ചൈന
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

5000 കിലോമീറ്റർ അകലെ നിന്നുകൊണ്ട് ഒരു സർജറി ചെയ്യാൻ പറ്റുമോ? പറ്റുമെന്നാണ് ചൈന തെളിയിച്ചിരിക്കുന്നത്. ഇതോടെ ആരോ​ഗ്യരം​ഗത്ത് അതിശയിപ്പിക്കുന്ന ഒരു ചുവടുവെയ്പ്പ് നടത്തിയിരിക്കുകയാണ് ചൈന. ​ഗവേഷണത്തിന്റെയും സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഷാം​ഗായിൽ നിന്നുള്ള ഒരു സംഘം ‍ഡോക്ടർമാർ കാഷ്​ഗറിലുള്ള രോ​ഗിയുടെ ശ്വാസകോശത്തിലെ ട്യൂമർനീക്കം ചെയ്തത്. വിശദമായ ക്ലിനിക്കൽ റിസർച്ച് നടത്തിയും തദ്ദേശീയമായി വികസിപ്പിച്ച സർജിക്കൽ റോബോട്ടുകളുപയോ​ഗിച്ചുമാണ് സർജറി പൂർത്തിയാക്കിയത്. സർജറിക്ക് നേതൃത്വം വഹിച്ചത് ചീഫ് സർജനായ ഡോ. ലുവോ കിങ്ക്വാനാണ്.

തദ്ദേശീയമായി വികസിപ്പിച്ച ഈ സർജിക്കൽ റോബോട്ടിന്റെ സാധ്യതകൾ വിപുലമാണെന്നാണ് അദ്ദേഹം പറയ്യുന്നത്. വിദൂര സ്ഥലങ്ങളിലും ​ഗ്രാമങ്ങളിലുമുള്ളവർക്ക് ഇത് സഹായകമാകും. ഇങ്ങനെയൊരു സർജറി ചൈനയിൽ മാത്രമല്ല, ഇങ്ങ് ഇന്ത്യയിലും നടന്നിട്ടുണ്ട്. ഇന്ത്യയിൽ അടുത്തിടെ റോബോട്ടിന്റെ സഹായത്തോടെ നടത്തിയ സർജറി നാൽപത് കി.മീ അകലെനിന്നാണ് ചെയ്തത്. രാജീവ് ​ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് & റിസർച്ച് സെന്ററിലെ മെഡിക്കൽ ഡയറക്ടറായ ഡോ. എസ്.കെ റാവലാണ് ആ സർജറി ചെയ്തത്. അദ്ദേഹം ​ഗുഡ്​ഗാവിലും അമ്പത്തിരണ്ടുകാരനായ രോ​ഗി ഡൽഹിയിലെ രോഹിണിയിലുമായിരുന്നു.

WEB DESK
Next Story
Share it