Begin typing your search...

ഇനി നിങ്ങളുടെ സമയത്തിന് മുതൽ സ്റ്റാറ്റസ് ഇടാം; അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

ഇനി നിങ്ങളുടെ സമയത്തിന് മുതൽ സ്റ്റാറ്റസ് ഇടാം; അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വാട്‌സ്ആപ്പിൽ പുതിയ ടെക്സ്റ്റ് സ്റ്റാറ്റസ് ഫീച്ചർ അവതരിപ്പിച്ച് മെറ്റ. ഇത് നിങ്ങളുടെ സ്റ്റാറ്റസ് പരിമിതമായ സമയത്തേക്ക് മാത്രം പോസ്റ്റ് ചെയ്യാനാകുന്ന തരത്തിലുള്ള പുതിയ ഫീച്ചർ ആണ്. ഉപയോക്താക്കൾക്ക് തന്നെ ഇതിന്റെ സമയം നിയന്ത്രിക്കാനാകും എന്നതാണ് പുതിയ അപ്‌ഡേറ്റിന്റെ സവിശേഷത. സമയം കഴിയുമ്പോൾ ഇവ തന്നെ അപ്രത്യക്ഷമാകുകയും ചെയ്യും.

ഇതൊരു താത്കാലിക ടെക്സ്റ്റ് സ്റ്റാറ്റസ് സംവിധാനമാണ്. ഐഒഎസ് 23.24.10.73 വാട്ട്‌സ്ആപ്പ് ബീറ്റ അപ്‌ഡേറ്റിന് ശേഷം ഈ ഫീച്ചർ ലഭ്യമാകും. ഇത് നിലവിൽ വരുന്നതോടെ ഇനി സമയം കണക്കാക്കി സ്റ്റാറ്റസ് ടെക്‌സ്റ്റ് രൂപേണ പങ്കുവയ്‌ക്കാനാകും.

ഈ പുതിയ അപ്‌ഡേറ്റ് ടെസ്റ്റ് ഫ്‌ളൈറ്റ് ആപ്പിൽ ലഭ്യമാണ്. ഇനി എത്താൻ പോകുന്ന അപ്‌ഡേറ്റുകളിലാകും ഇത് ലഭ്യമാകുക. ഈ ഫീച്ചറിനൊപ്പം തന്നെ മറ്റ് അപ്‌ഡേറ്റുകളും വാട്ട്‌സ്ആപ്പിൽ എത്തുമെന്നാണ് സൂചന. പുതിയ ടെക്സ്റ്റ് സ്റ്റാറ്റസിന് ടൈമർ കൊണ്ടുവരുന്നതിലൂടെ പ്രൊഫൈൽ ഇൻഫർമേഷൻ വിസിബിലിറ്റിയിൽ വലിയ രീതിയിലൂള്ള നിയന്ത്രണം സാധ്യമാകും.

കുറച്ച് നേരത്തേക്ക് മാത്രമുള്ള ടെക്സ്റ്റ് സ്റ്റാറ്റസിലൂടെ സ്വകാര്യത വർദ്ധിപ്പിക്കാനും താത്കാലിക അപ്‌ഡേറ്റുകൾ പങ്കുവയ്‌ക്കാനും സാധിക്കും. നെവർ ഓപ്ഷനിലൂടെ സ്റ്റാറ്റസിന്റെ ദൈർഘ്യം പരിമിതപ്പെടുത്തുന്നതിനും വാട്ട്‌സ്ആപ്പ് സഹായിക്കും.

WEB DESK
Next Story
Share it