Begin typing your search...

സ്റ്റാര്‍ഷിപ്പ് രണ്ട് വര്‍ഷത്തിനുള്ളില്‍ ചൊവ്വയിലേക്ക് കുതിക്കും; പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക്

സ്റ്റാര്‍ഷിപ്പ് രണ്ട് വര്‍ഷത്തിനുള്ളില്‍ ചൊവ്വയിലേക്ക് കുതിക്കും; പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ചൊവ്വയിലേക്കുള്ള ആദ്യ സ്റ്റാര്‍ഷിപ്പ് ദൗത്യം രണ്ട് വര്‍ഷത്തിനുള്ളില്‍ നടക്കുമെന്ന് സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്. അടുത്ത എര്‍ത്ത്-മാര്‍സ് ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറക്കുമ്പോള്‍ സഞ്ചാരികളില്ലാത്ത സ്റ്റാര്‍ഷിപ്പ് വിക്ഷേപിക്കുമെന്നാണ് മസ്‌കിന്റെ പ്രഖ്യാപനം. ഭൂമിയില്‍ നിന്ന് ചൊവ്വയിലേക്ക് ഏറ്റവും കുറഞ്ഞ അളവില്‍ ഇന്ധനം ഉപയോഗിച്ച് പേടകത്തെ എത്തിക്കാന്‍ പറ്റിയ സമയത്തെയാണ് എര്‍ത്ത്-മാര്‍സ് ട്രാന്‍സ്ഫര്‍ വിന്‍ഡോ എന്ന് വിളിക്കുന്നത്. ഓരോ 26 മാസം കൂടുമ്പോഴാണ് ഈ സമയം വരുന്നത്.

ചൊവ്വയില്‍ ഇറങ്ങാനുള്ള സ്റ്റാര്‍ഷിപ്പിന്റെ കഴിവ് പരിശോധിക്കുന്നതിന് വേണ്ടിയാണ് ഈ ദൗത്യം. ഈ ദൗത്യം വിജയിച്ചാൽ അടുത്ത നാല് വര്‍ഷത്തിനുള്ളിൽ ചൊവ്വയിലേക്ക് മനുഷ്യനെ വഹിച്ചുള്ള സ്റ്റാര്‍ഷിപ്പ് പേടകം വിക്ഷേപിക്കുമെന്നും മസ്‌ക് പറയ്യുന്നു.

ചൊവ്വയില്‍ മനുഷ്യരുടെ കോളനി സ്ഥാപിക്കുക എന്ന ലക്ഷ്യം മുമ്പ് മസ്‌ക് വെളിപ്പെടുത്തിയിരുന്നതാണ്. ഭൂമിയില്‍ നിന്നും ചൊവ്വയിലേക്കുള്ള യാത്രകളുടെ എണ്ണം കൂട്ടാനും 20 വര്‍ഷം കൊണ്ട് ചൊവ്വയില്‍ സുസ്ഥിരമായൊരു നഗരം സ്ഥാപിക്കാനും മസ്‌ക് ലക്ഷ്യമിടുന്നു. മനുഷ്യവംശത്തിന്റെ നിലനില്‍പ്പിന് അത് അനിവാര്യമാണെന്നും അദ്ദേഹം പറയുന്നു.

WEB DESK
Next Story
Share it