Begin typing your search...

‘ഇന്റര്‍ഓപ്പറബിലിറ്റി ഫീച്ചര്‍’ ; വാട്‌സ്ആപ്പില്‍ നിന്ന് ടെലിഗ്രാമിലേക്കും മറ്റ് ആപ്പുകളിലേക്കും സന്ദേശമയക്കാം

‘ഇന്റര്‍ഓപ്പറബിലിറ്റി ഫീച്ചര്‍’ ; വാട്‌സ്ആപ്പില്‍ നിന്ന് ടെലിഗ്രാമിലേക്കും മറ്റ് ആപ്പുകളിലേക്കും സന്ദേശമയക്കാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തേര്‍ഡ് പാര്‍ട്ടി ആപ്പുകളിലേക്ക് സന്ദേശം അയക്കാന്‍ കഴിയുന്ന ഫീച്ചര്‍ വാട്ട്സ്ആപ്പില്‍ ഉടന്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ‘ഇന്റര്‍ഓപ്പറബിലിറ്റി ഫീച്ചര്‍’ ഉപയോഗപ്പെടുത്തി സിഗ്‌നല്‍ അല്ലെങ്കില്‍ ടെലിഗ്രാം പോലുള്ള ആപ്പുകളിലേക്ക് സന്ദേശങ്ങള്‍ അയയ്‌ക്കാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍.

വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് അനുസരിച്ച് ‘തേഡ് പാര്‍ട്ടി ചാറ്റ്സ്’ ഒരു പ്രത്യേകം സെക്ഷനിലാണ് കാണിക്കുക. നിലവില്‍ വാട്‌സ്ആപ്പ് ബീറ്റ പതിപ്പില്‍ ഫീച്ചര്‍ 2.24.5.18-ല്‍ ലഭ്യമാണ്. പുത്തുവന്ന സ്‌ക്രീന്‍ഷോട്ട് പ്രകാരം ചാറ്റ് ഇന്റര്‍ഓപ്പറബിലിറ്റി ഫീച്ചര്‍ ഒരു ഓപ്റ്റ്-ഇന്‍ ഫീച്ചറായിരിക്കുമെന്ന് കാണിക്കുന്നു.

ഉപയോക്താക്കള്‍ പുതിയ അപ്‌ഡേറ്റ് ഉപയോഗിക്കുന്നതിന് സ്വമേധയാ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കേണ്ടതുണ്ട്. ഫീച്ചര്‍ ഓണാക്കുന്നതിന് മുമ്പ് വാട്ട്സ്ആപ്പ് മൂന്ന് മുന്‍കരുതലുകള്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

നിങ്ങള്‍ വാട്‌സ്ആപ്പിന് പുറത്തുള്ള ആര്‍ക്കെങ്കിലും സന്ദേശമയയ്‌ക്കുന്നു, മൂന്നാം കക്ഷി ആപ്പുകള്‍ വ്യത്യസ്ത എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉപയോഗിച്ചേക്കാം, മൂന്നാം കക്ഷി ചാറ്റുകളില്‍ സ്പാമുകളും സ്‌കാമുകളും കൂടുതല്‍ സാധാരണമായേക്കാം, മൂന്നാം കക്ഷി ആപ്പുകള്‍ക്ക് അവരുടേതായ നയങ്ങളുണ്ട്. വാട്‌സ്ആപ്പില്‍ നിന്ന് വ്യത്യസ്തമായി ഈ ആപ്പുകള്‍ നിങ്ങളുടെ ഡാറ്റ കൈകാര്യം ചെയ്‌തേക്കാം. എന്നിവയാണ് വാട്ട്സ്ആപ്പ് നല്‍കുന്ന മുന്നറിയിപ്പുകള്‍.

WEB DESK
Next Story
Share it