Begin typing your search...

ഡിഎൻഎയിൽ ഒളിഞ്ഞിരിക്കുന്ന വൈറസ് ക്യാൻസറിനെ പ്രതിരോധിക്കുമെന്ന് ശാസ്ത്രജ്ഞർ

ഡിഎൻഎയിൽ ഒളിഞ്ഞിരിക്കുന്ന വൈറസ് ക്യാൻസറിനെ പ്രതിരോധിക്കുമെന്ന് ശാസ്ത്രജ്ഞർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ക്യാൻസർ ചികിത്സാരംഗത്തു പുതിയ പ്രതീക്ഷയുമായി ശാസ്ത്രജ്ഞർ. ക്യാൻസറുമായി ബന്ധപ്പെട്ടു പഠനങ്ങൾ നടത്തുന്ന ഉന്നത ഗവേഷകസംഘമാണ് പുതിയ കണ്ടെത്തലുകൾക്കു പിന്നിൽ. മനുഷ്യന്റെ ഡിഎൻഎയിൽ ലക്ഷക്കണക്കിനു വർഷങ്ങളായി ഒളിഞ്ഞിരിക്കുന്ന വൈറസുകൾക്ക് ക്യാൻസറിനെതിരെ പോരാടാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ശ്വാസകോശ ക്യാൻസർ ബാധിച്ചു ജീവൻ നഷ്ടമായവരുടെ മരണകാരണങ്ങളെക്കുറിച്ചു പഠിച്ച ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടത്. ചില രോഗികൾ, മറ്റുള്ളവരെ അപേക്ഷിച്ച് ഇമ്യൂണോതെറാപ്പിയോടു നന്നായി പ്രതികരിക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിലായിരുന്നു ശാസ്ത്രജ്ഞർ.

എൻഡോജെനസ് റിട്രോവൈറസ് എന്നു വിളിക്കുന്ന വൈറസ് മനുഷ്യന്റെ ഡിഎൻഎയുടെ അഞ്ചു ശതമാനത്തോളം വരും. ഈ വൈറൽ ഡിഎൻഎ അണുബാധകളിൽ നിന്നു കൈമാറ്റം ചെയ്യപ്പെടുന്നതാണ്. ഇതു സാധാരണയായി പ്രവർത്തനരഹിതമാണ്, എന്നാൽ ഒരു വ്യക്തിക്ക് ക്യാൻസർ വരുമ്പോൾ, വൈറൽ ജീനുകളെ ഉണർത്താൻ ഇതിനു കഴിയുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. ക്യാൻസർ ബാധിച്ച രോഗിയുടെ ശരീരത്തിൽ പ്രതിരോധം തീർക്കാൻ ഇത്തരം വൈറസുകൾക്കു കഴിയും. ക്യാൻസർ ചികിത്സയ്ക്കുള്ള വാക്‌സീൻ വികസിപ്പിക്കുന്നതിനു കണ്ടുപിടിത്തം സഹായകരമാകുമെന്നും ശാസ്ത്രജ്ഞർ.

ട്യൂമറിന് ചുറ്റും ആന്റിബോഡി ഉത്പാദിപ്പിക്കുന്ന ബി കോശങ്ങളുള്ള രോഗികൾ ഇമ്യൂണോതെറാപ്പിയോട് നന്നായി പ്രതികരിക്കുന്നതിനു പിന്നിലെ കാരണങ്ങളും ഗവേഷണ സംഘം പഠിക്കുകയുണ്ടായി. ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നതിനാൽ ബി കോശങ്ങൾ ക്യാൻസറിനുള്ള പ്രതിരോധം വർധിപ്പിക്കുമെന്ന് അവർ കണ്ടെത്തി. പനി, അല്ലെങ്കിൽ കോവിഡ് അണുബാധയ്ക്കു ശേഷം ആ കോശങ്ങൾ ആന്റിവൈറൽ ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നതു പോലെയാണിതെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു. ക്യാൻസറുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കു ധനസഹായം നൽകുന്ന ക്യാൻസർ റിസെർച്ച് യുകെയുടെ കീഴിൽ നടത്തിയ പഠനത്തിലാണു ക്യാൻസർ ചികിത്സയ്ക്കു ഫലപ്രദമായി ഉപയോഗിക്കാവുന്ന പുതിയ കണ്ടുപിടിത്തങ്ങൾ നടത്തിയത്.

Aishwarya
Next Story
Share it