Begin typing your search...

ചിന്തകളിലൂടെ വീഡിയോ ​ഗെയിം കളിച്ചു; ചരിത്രം കുറിച്ച് ന്യൂറാലിങ്ക്

ചിന്തകളിലൂടെ വീഡിയോ ​ഗെയിം കളിച്ചു; ചരിത്രം കുറിച്ച് ന്യൂറാലിങ്ക്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കാര്യങ്ങളൊക്കെ കൈവിട്ട് പോവുകയാണ് സുഹൃത്തുക്കളെ. ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക് കമ്പനി ആദ്യമായി തലച്ചോറിൽ ബ്രയിൻ ചിപ്പ് ഘടിപ്പിച്ച വ്യക്തി തന്റെ ചിന്ത കൊണ്ടു മാത്രം വീഡിയോ ​ഗെയിമും ഓൺലൈൻ ചെസ്സും കളിച്ചെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ബ്രെയിൻ ഇംപ്ലാൻ്റ് സ്വീകരിച്ച നോളണ്ട് ആർബ എന്ന 29 കാരനുമായി ന്യൂറാലിങ്ക് മണീക്കൂറുകൾക്ക് മുമ്പ് എക്സിൽ ഒരു ലൈവ് സ്ട്രീം നടത്തിയിരുന്നു.

8 വർഷങ്ങൾക്ക് മുമ്പ് ഒരു ഡൈവിം​ഗ് ആക്സിഡന്റിൽ നോളണ്ടിന്റെ നട്ടെല്ലിന് സാരമായ പരിക്കേറ്റിരുന്നു. തുടർന്ന് നോളണ്ടിന്റെ ഇരു കൈകാലുകളും തളർന്നുപോയി. ഇത്തരത്തിലുള്ളവരേ ജീവിതത്തിലേക്ക് മടങ്ങി വരാൻ സഹായിക്കുന്നതിനാണ് ഈ പ​ദ്ധതി ഉന്നൽ നൽകുന്നത്. നേരത്തെ നോളണ്ട് ചിന്തകൊണ്ട് മൗസ് ചലിപ്പിച്ചെന്ന് മസ്ക് വെളിപ്പെടുത്തിയിരുന്നു. ഇതൊരു ചരിത്ര മുഹൂർത്തം തന്നെയാണ്. എന്തായലും സിനിമയിലെ സൂപ്പർഹീറോസിനും വില്ലന്മാർക്കും മാത്രമുണ്ടായിരുന്ന ടെലിപതി പവറൊക്കെ ഇനി ഭാവിയിൽ നമ്മുക്കും കിട്ടിയേക്കാം, അല്ലെ?

WEB DESK
Next Story
Share it