Begin typing your search...

കൂടുതൽ ലാഭം കിട്ടാൻ അവസരം ഒരുക്കി ആമസോൺ പേ

കൂടുതൽ ലാഭം കിട്ടാൻ അവസരം ഒരുക്കി ആമസോൺ പേ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഓൺലൈൻ ഷോപ്പിംഗ് സൗകര്യപ്രദവും എളുപ്പവുമാക്കാൻ ആമസോൺ പേ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2023ന്റെ ഭാഗമായി റൂപേ ക്രെഡിറ്റ് കാർഡുകളിൽ ഇഎംഐ പ്രഖ്യാപിച്ചു. എട്ട് പ്രമുഖ ഇഷ്യൂവിങ് ബാങ്കുകൾ മുഖേന റൂപേ ക്രെഡിറ്റ് കാർഡ് ഇഎംഐ ഓഫർ ലഭ്യമാകും. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഏറ്റവും സ്വീകാര്യത ലഭിച്ച പണമടവ് രീതിയാണ് ഇഎംഐ.

നാലിലൊന്നു ഷോപ്പിംഗും ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിലാണ് നടന്നത്. റൂപേ ക്രെഡിറ്റ് കാർഡുകളിൽ ഇഎംഐ അനുവദിച്ചത് ഷോപ്പിംഗ് സുഗമമാക്കുന്നതിന് പുറമെ ഉപഭോക്താക്കൾക്ക് ലാഭവും നൽകുമെന്ന് ആമസോൺ പേ ഇന്ത്യ ക്രെഡിറ്റ് ആൻഡ് ലെൻഡിംഗ് ഡയറക്‌ടർ മായങ്ക് ജെയിൻ പറഞ്ഞു. ഡിജിറ്റൽ പേയ്മെന്റ് സംബന്ധിച്ച് ഏറെ പ്രതിബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആമസോൺ പേ ലേറ്റർ, ആമസോൺ പേ വാലറ്റ്, യുപിഐ തുടങ്ങി നിരവധി പേമെന്‍റ് ഓപ്‌ഷനുകളാണ് ആമസോൺ പേ വാഗ്‌ദാനം ചെയ്യുന്നത്.

അതേസമയം, ആമസോണ്‍ ബിസിനസ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് ആറ് വര്‍ഷം പൂര്‍ത്തിയായ സമയത്ത് ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി പുതിയ പ്രഖ്യാപനം നടത്തിയിരുന്നു. ആമസോണ്‍ പേ ലേറ്റര്‍ വഴി ഇന്‍സ്റ്റന്റ് ക്രെഡിറ്റ് സൗകര്യമാണ് പുതിയതായി ആരംഭിച്ചത്. എല്ലാ വിഭാഗത്തിലുമുള്ള ഉത്പന്നങ്ങള്‍ക്കു പുറമെ ബില്‍ പേയ്മെന്റുകള്‍ നടത്താനും ആമസോണ്‍ പേ കോര്‍പ്പറേറ്റ് ഗിഫ്റ്റ് കാര്‍ഡുകള്‍ വാങ്ങാനും യാത്ര, ഇന്‍ഷുറന്‍സ് എന്നിവയ്ക്കും ഈ ക്രെഡിറ്റ് ഉപയോഗിക്കാന്‍ കഴിയും.

ഉപയോഗിച്ച ക്രെഡിറ്റ് തുടര്‍ന്നുള്ള മാസത്തില്‍ അധിക ഫീസുകളില്ലാതെ അല്ലെങ്കില്‍ 12 മാസം വരെയുള്ള ഇഎംഐ ആയി തിരിച്ചടയ്ക്കാം. ഇതിനുപുറമെ വാര്‍ഷിക ഓഫറിന്റെ ഭാഗമായി ബിസിനസ് ഉപഭോക്താക്കള്‍ക്ക് ഡിസ്‌ക്കൗണ്ടുകളും ക്യാഷ്ബാക്കും ലഭിക്കും. 'കഴിഞ്ഞ ആറ് വര്‍ഷമായി ഉപഭോക്താക്കളില്‍ നിന്നും സെല്ലിംഗ് പാര്‍ട്ണര്‍മാരില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചതെന്നും ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റിനുള്ള ആക്സസ് നല്‍കുന്നതിനായി ആമസോണ്‍ പേ ലേറ്റര്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും' ആമസോണ്‍ ബിസിനസ് ഡയറക്ടര്‍ സുചിത് സുഭാസ് പറഞ്ഞു.

WEB DESK
Next Story
Share it