ഇലക്ട്രിക് ഓട്ടോ നിരത്തില്‍ ഇറക്കാന്‍ ഒല
പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഒലയും ഓട്ടോറിക്ഷ (ത്രീ വീലര്‍) ഉല്‍പ്പാദന രംഗത്തേയ്ക്ക്. ഈ വര്‍ഷം തന്നെ ഒല പുതിയ ഇലക്ട്രിക് ഓട്ടോ പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബജാജ് ഓട്ടോ ഇവി ത്രീ വീലറിനേക്കാള്‍ ഇതിന് വില കുറവായിരിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
സെഗ്മെന്റിലെ മറ്റ് ഇലക്ട്രിക് ഓട്ടോകളെ അപേക്ഷിച്ച് കൂടുതല്‍ സ്ഥലവും കൂടുതല്‍ സൗകര്യവും പ്രദാനം ചെയ്യുന്ന ഈ ത്രീ-വീലറിന് നിരവധി അത്യാധുനിക ഫീച്ചറുകള്‍ ഉണ്ടായിരിക്കും. സഞ്ചാരി എന്ന അര്‍ഥമുള്ള 'രാഹി' എന്ന് പേര് നല്‍കാനാണ് സാധ്യത. ബജാജ് RE, മഹീന്ദ്ര ട്രിയോ, പിയാജിയോ ആപ്പ് ഇ-സിറ്റി തുടങ്ങിയവയുമായാണ് ഒല മത്സരിക്കുക.
ചതുരാകൃതിയിലുള്ള ഹെഡ്ലൈറ്റുകള്‍, വലിയ വിന്‍ഡ്ഷീല്‍ഡ്, ക്യാബിന്‍ ഡോറുകള്‍ എന്നിവ ഇതിന്റെ മുന്‍വശത്തെ സവിശേഷതകളാവാം. പാസഞ്ചര്‍ പതിപ്പിന് പുറമെ ഇവി ഗുഡ്‌സ് ഓട്ടോയും ഒല പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ത്രീവീലര്‍ വാണിജ്യ വേരിയന്റിന് വൈവിധ്യമാര്‍ന്ന ക്ലയന്റ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ക്രമീകരിക്കാവുന്ന ഒരു വലിയ ലോഡിംഗ് ബേ ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.