Begin typing your search...

വാട്സ്ആപ്പിൽ സ്റ്റാറ്റസില്‍ പുതിയ ഫീച്ചറുമായി മെറ്റ

വാട്സ്ആപ്പിൽ സ്റ്റാറ്റസില്‍ പുതിയ ഫീച്ചറുമായി മെറ്റ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പുത്തന്‍ ഫീച്ചറുകളുമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമായ വാട്സ്ആപ്പ്. സ്റ്റാറ്റസ് അപ്ഡേറ്റ്സ്- ചാറ്റ്സ് ടാബ് എന്നാണ് ഈ പുതിയ ഫീച്ചറിന്‍റെ പേര്. വാട്സ്ആപ്പിന്‍റെ പുതിയ ബീറ്റ വേർഷനില്‍ ഈ ഫീച്ചർ മെറ്റ പരീക്ഷിച്ച് തുടങ്ങിയതായാണ് റിപ്പോർട്ട്.

വാട്സ്ആപ്പിന്‍റെ പുതിയ ആന്‍ഡ്രോയ്ഡ് 2.24.22.2 വേർഷനിലാണ് സ്റ്റാറ്റസ് അപ്ഡേറ്റ്സ്- ചാറ്റ്സ് ടാബ് എന്ന പുതിയ ഫീച്ചർ മെറ്റ പരീക്ഷിക്കുന്നത്. ചില പഴയ ബീറ്റ വേർഷനുകളിലും ഈ ഫീച്ചർ ലഭ്യമാകും. വരുന്ന ദിവസങ്ങളില്‍ കൂടുതല്‍ യൂസർമാരിലേക്ക് വാട്സ്ആപ്പ് ഈ ഫീച്ചർ എത്തിക്കും. മുമ്പ് കണ്ട സ്റ്റാറ്റസുകള്‍ ചാറ്റ് ടാബില്‍ നിന്ന് ഈ ഫീച്ചറിലൂടെ കണ്ടെത്താന്‍ കഴിയു‌മെന്നാണ് റിപ്പോർട്ട്.

ചാറ്റുകള്‍ക്ക് പ്രത്യേക തീമുകള്‍ നല്‍കുന്ന ഫീച്ചര്‍ വാട്‌സ്ആപ്പിന്‍റെ അണിയറയില്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. 20 വ്യത്യസ്ത നിറങ്ങളിലും 22 ടെക്‌സ്‌ചറുകളിലുമുള്ള തീമുകളാണ് മെറ്റ ഇതിനായി ഒരുക്കുന്നത്. നമുക്ക് ആവശ്യമായ ചാറ്റുകള്‍ക്ക് ഇത്തരത്തില്‍ പ്രത്യേക തീം കസ്റ്റമൈസ് ചെയ്യാനാകും. ഇത് ലഭിക്കാന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആൻഡ്രോയിഡ് 2.24.21.34 വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് മാത്രമെ ഈ ഫീച്ചർ ലഭ്യമായിട്ടുള്ളൂ.

WEB DESK
Next Story
Share it