Begin typing your search...

ട്വീറ്റ് വായിക്കുന്നതിലെ പരിധി നിശ്ചയിച്ചുള്ള പുതിയ പ്രഖ്യാപനം

ട്വീറ്റ് വായിക്കുന്നതിലെ പരിധി നിശ്ചയിച്ചുള്ള പുതിയ പ്രഖ്യാപനം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഉപയോക്താക്കള്‍ക്ക് ഒരു ദിവസം വായിക്കാൻ കഴിയുന്ന ട്വീറ്റുകളുടെ എണ്ണത്തിന് ട്വിറ്റര്‍ താല്‍ക്കാലിക പരിധി നിശ്ചയിച്ചതായി എലോണ്‍ മസ്‌ക്.

വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകള്‍ക്ക് ദിവസം 600 പോസ്റ്റുകള്‍ മാത്രം വായിക്കാൻ കഴിയുന്ന തരത്തില്‍ പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നും ട്വീറ്റില്‍ മസ്‌ക് പറഞ്ഞു. പുതിയ വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകള്‍ക്ക്, പരിധി 300 പോസ്റ്റുകള്‍ ആയിരിക്കും. അതേസമയം, വെരിഫൈഡ് സ്റ്റാറ്റസുള്ള അക്കൗണ്ടുകള്‍ക്ക് ഒരു ദിവസം 6,000 പോസ്റ്റുകള്‍ കാണാമെന്നും മസ്ക് വ്യക്തമാക്കി.

ഡാറ്റാ സ്ക്രാപ്പിങ്ങും സിസ്റ്റം കൃതൃമത്വവും തടയാനാണ് ഈ താല്‍ക്കാലിക പരിധി നിശ്ചയിക്കുന്നത്. അതേസമയം സിസ്റ്റം കൃത്രിമത്വം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് അദ്ദേഹം വിശദീകരിച്ചില്ല. ഒരു വെബ് സൈറ്റില്‍ നിന്ന് ഇംപോര്‍ട്ട് ചെയ്ത് മറ്റൊരു പ്രോഗ്രാമിനായി ഉപയോഗിക്കുന്നതാണ് ഡാറ്റാ സ്ക്രാപ്പിങ് എന്ന് അദ്ദേഹം വിശദീകരിക്കുന്നു. നൂറോളം ഓര്‍ഗനൈസേഷനുകള്‍, ഒരുപക്ഷേ കൂടുതല്‍, ട്വിറ്റര്‍ ഡാറ്റ സ്‌ക്രാപ്പ് ചെയ്യുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ഇത് ഉപയോക്തൃ അനുഭവത്തെ മോശമായി സ്വാധീനിക്കുന്നു എന്നും മസ്ക് കൂട്ടിച്ചേര്‍ക്കുന്നു.

ട്വീറ്റുകള്‍ കാണുന്നതിന് ട്വിറ്റര്‍ പ്ലാറ്റ്‌ഫോമില്‍ ഉപയോക്താക്കള്‍ക്ക് അക്കൗണ്ട് വേണമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. ഡിജിറ്റല്‍ പരസ്യങ്ങള്‍ക്കപ്പുറം സോഷ്യല്‍ മീഡിയ കമ്ബനിയുടെ ബിസിനസ് തിരിച്ചുകൊണ്ടുവരാൻ വീഡിയോ, ക്രിയേറ്റര്‍, ബിസിനസ് പങ്കാളിത്തം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പദ്ധതികള്‍ ഈ മാസം ആദ്യം ട്വിറ്റര്‍ പ്രഖ്യാപിച്ചിരുന്നു. ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റര്‍ഫേസ് (എപിഐ) ആക്‌സസ് ചെയ്യുന്നതിന് തേര്‍ഡ് പാര്‍ട്ടി ആപ്പുകളില്‍ നിന്നും ഗവേഷകരില്‍ നിന്നും ട്വിറ്റര്‍ പണം ഈടാക്കാനും തുടങ്ങിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ഉപയോക്താക്കളെ തരംതിരിച്ച്‌, ട്വീറ്റ് വായിക്കുന്നതിലെ പരിധി നിശ്ചയിച്ചുള്ള പുതിയ പ്രഖ്യാപനം.

WEB DESK
Next Story
Share it