Begin typing your search...

നെറ്റ്ഫ്ളിക്സ് പാസ്‌വേഡ് ഷെയറിങിന് നിയന്ത്രണം; വീട്ടിലുള്ളവർക്ക് മാത്രം നൽകാം

നെറ്റ്ഫ്ളിക്സ് പാസ്‌വേഡ് ഷെയറിങിന് നിയന്ത്രണം; വീട്ടിലുള്ളവർക്ക് മാത്രം നൽകാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നെറ്റ്ഫ്ളിക്സ് ഉപഭോക്താക്കൾക്ക് ഇനി മുതൽ ഒരു വീട്ടിലുള്ളവരുമായി അല്ലാതെ മറ്റാർക്കും അക്കൗണ്ടിന്റെ പാസ് വേഡ് പങ്കുവെച്ച് ഉപയോഗിക്കാൻ സാധിക്കില്ല. നെറ്റ്ഫ്ളിക്സിന്റെ പുതിയ അപ്ഡേറ്റിലാണ് ഈ പാസ് വേഡ് ഷെയറിങ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. ഉപഭോക്താക്കൾ ഒരേ ഇടത്താണ് താമസിക്കുന്നത് എന്ന് ഉറപ്പുവരുത്താൻ മാസം തോറും ഒരിക്കലെങ്കിലും അവരുടെ ഉപകരണങ്ങൾ ഒരേ വൈഫൈയിൽ കണക്റ്റ് ചെയ്യാൻ നെറ്റ്ഫ്ളിക്സ് ആവശ്യപ്പെടും.

അതായത് പാസ് വേഡ് ഷെയർ ചെയ്യുന്നത് പൂർണമായും നിർത്തുകയല്ല നെറ്റ്ഫ്ളിക്സ് ചെയ്തിരിക്കുന്നത്. പാസ് വേഡ് ഒരു വീട്ടിലുള്ളവരുമായി മാത്രം പങ്കുവെച്ചാൽ മതിയെന്ന നിയന്ത്രണമാണ് അവതരിപ്പിച്ചിരിക്കുന്നത്. നിങ്ങൾ അക്കൗണ്ട് ലോഗിൻ ചെയ്ത ഉപകരണത്തിന്റെ പ്രൈമറി ലൊക്കേഷൻ ഇതിനായി പരിഗണിക്കും. വൈഫൈയുമായി ബന്ധിപ്പിക്കാൻ ആവശ്യപ്പെടുന്നത് ഇതിന് വേണ്ടിയാണ്. മാസത്തിൽ ഒരു തവണയെങ്കിലും ഇത് ആവശ്യപ്പെടും.

അതേസമയം ഒരേ വീട്ടിലല്ലാതെ മറ്റൊരിടത്ത് താമസിക്കുന്നയാൾക്ക് അക്കൗണ്ട് പാസ് വേഡ് കൈമാറുന്നതിന് ഉപഭോക്താവ് അധിക തുക നൽകണം എന്നാണ് നെറ്റ്ഫ്ളിക്സ് പറയുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങലുടെ നിങ്ങളുടെ ലൈക്കുകളും, ഡിസ് ലൈക്കുകളും അടക്കമുള്ള പ്രൊഫൈൽ ഹിസ്റ്ററിയും മറ്റ് വ്യക്തിഗത വിവരങ്ങളും പുതിയ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യപ്പെടും. ഇതിന് പുറമെ പുറത്തുനിന്നുള്ളവർക്ക് നിങ്ങളുടെ പ്ലാനിൽ ലോഗിൻ ചെയ്യണമെങ്കിൽ ഒരു താൽകാലിക് കോഡ് ആവശ്യമാണ്. ഈ കോഡ് ഉപയോഗിച്ചുള്ള ലോഗിന് ഏഴ് ദിവസത്തെ വാലിഡിറ്റി ആണുണ്ടാവുക. ഇത്തരത്തിൽ പാസ് വേഡ് പങ്കുവെക്കുന്നതിലൂടെ പരമാവധി ഉപഭോക്താക്കളെ പണം നൽകി നെറ്റ്ഫ്ളിക്സ് ഉള്ളടക്കങ്ങൾ കാണാൻ നിർബന്ധിതരാക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

Ammu
Next Story
Share it