Begin typing your search...

നെറ്റ്ഫ്‌ളിക്‌സിന്റെ സൗജന്യ സേവനം വന്നേക്കും

നെറ്റ്ഫ്‌ളിക്‌സിന്റെ സൗജന്യ സേവനം വന്നേക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സ്ട്രീമിങ് സേവനമായ നെറ്റ്ഫ്‌ളിക്‌സ് വിവിധ രാജ്യങ്ങളിലായി സൗജന്യ സേവനം ആരംഭിക്കാനുള്ള പദ്ധതിയിലെന്ന് റിപ്പോര്‍ട്ട്. യൂറോപ്പിലും ഏഷ്യയിലുമുള്ള വിവിധ വിപണികളില്‍ സൗജന്യ സേവനം ആരംഭിക്കാനാണ് നെറ്റ്ഫ്‌ളിക്‌സിന്റെ പദ്ധതിയെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ നെറ്റ്ഫ്‌ളിക്‌സ് സൗജന്യ സേവനം പരീക്ഷിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് പിന്‍വലിക്കുകയും ചെയ്തു. കൂടുതല്‍ വലിയ വിപണികളില്‍ സൗജന്യ സേവനങ്ങള്‍ അവതരിപ്പിക്കാനാണ് നെറ്റ്ഫ്‌ളിക്‌സിന്റെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. പ്രത്യേകിച്ചും സൗജന്യ ടിവി നെറ്റ് വര്‍ക്കുകള്‍ക്ക് സ്വീകാര്യതയുള്ള നാടുകളില്‍. അങ്ങനെയെങ്കില്‍ ഇന്ത്യയിലും നെറ്റ്ഫ്‌ളിക്‌സിന്റെ സൗജന്യ സേവനം എത്താന്‍ സാധ്യതയേറെയാണ്.

എന്തായാലും യുഎസില്‍ നെറ്റ്ഫ്‌ളിക്‌സിന്റെ സൗജന്യ സേവനം അവതരിപ്പിക്കില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ് വിപണിയില്‍ നിന്ന് ലഭിക്കാവുന്ന പരമാവധി ഉപഭോക്താക്കളെ നെറ്റ്ഫ്‌ളിക്‌സിന് ഇതിനകം ലഭിച്ചിട്ടുണ്ട്.

നെറ്റ്ഫ്‌ളിക്‌സിന്റെ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ക്ക് പണം ചെലവാക്കാന്‍ സാധിക്കാത്ത ഉപഭോക്താക്കളിലേക്ക് സൗജന്യ സേവനം എത്തിക്കുന്നതിലൂടെ കൂടുതല്‍ പേരെ പ്ലാറ്റ്‌ഫോമിലേക്ക് ആകര്‍ഷിക്കാനാകുമെന്നാണ് നെറ്റ്ഫ്‌ളിക്‌സിന്റെ കണക്കുകൂട്ടല്‍. സൗജന്യ സേവനങ്ങളില്‍ പരസ്യങ്ങളായിരിക്കും കമ്പനിയുടെ വരുമാനമാര്‍ഗ്ഗം. പരസ്യ വിതരണ രംഗത്തും കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് നെറ്റ്ഫ്‌ളിക്‌സ് ഇതുവഴി ഒരുങ്ങിയേക്കും.

നിലവില്‍ യൂട്യൂബ് കഴിഞ്ഞാല്‍ ഏറ്റവും ജനപ്രീതിയിലുള്ള സ്ട്രീമിങ് സേവനമാണ് നെറ്റ്ഫ്‌ളിക്‌സ്. എന്നാല്‍ പരസ്യ വിതരണത്തിന്റെ കാര്യത്തില്‍ നെറ്റ്ഫ്‌ളിക്‌സ് ബഹുദൂരം പിന്നിലാണ്. സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളാണ് കമ്പനിയുടെ പ്രധാന വരുമാന മാര്‍ഗം. സമീപകാലത്തായി വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധിയും കമ്പനി നേരിട്ടിരുന്നു. എന്തായാലും സൗജന്യ പ്ലാനുകള്‍ അവതരിപ്പിക്കുന്ന വിവരം നെറ്റ്ഫ്‌ളിക്‌സ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

WEB DESK
Next Story
Share it