Begin typing your search...

ചന്ദ്രനിൽ വഴികാട്ടിയായി ലൈറ്റ് ഹൗസ്; വമ്പൻ പദ്ധതിയുമായി നാസ

ചന്ദ്രനിൽ വഴികാട്ടിയായി ലൈറ്റ് ഹൗസ്; വമ്പൻ പദ്ധതിയുമായി നാസ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ചന്ദ്രനിൽ ഒരു ലൈറ്റ് ഹൗസ് സ്ഥാപിച്ചാലോ? അവിടെ എത്തുന്ന ബഹിരാകാശ സ‍ഞ്ചാരികൾക്കും മറ്റും അത് സഹായകമാകില്ലെ? ഈ ഐഡിയ നാസയുടെതാണ്. കപ്പലുകൾക്ക് ദിശ കാണിക്കാനായാണ് സാധാരണ ബീച്ചുകളിലും പോർട്ടുകളിലുമൊക്കെ ലൈറ്റ്ഹൗസുകൾ സ്ഥാപിക്കുന്നത്. അതുപോലെ ചന്ദ്രനലെത്തുന്ന സഞ്ചാരികളെയും റോബട്ടിക് ദൗത്യങ്ങളെയും ഒരുപോലെ സഹായിക്കുന്ന ഒന്നാകും ഈ ലൈറ്റ്ഹൗസ്. ഈ ലൈറ്റ്ഹൗസ് നിർമിക്കാൻ സാങ്കേതിക സഹായം നൽകുന്നത് ഹണിബീ റോബട്ടിക്‌സാണ്.

ലൂണാർ നോഡ് 1 എന്ന നാവിഗേഷൻ സംവിധാനം ശാസ്ത്രജ്ഞർ പരീക്ഷിച്ചുകഴിഞ്ഞു. ചന്ദ്രനിൽ ഫെബ്രുവരി 22ന് ലാൻഡ് ചെയ്ത ഒഡീസിയസ് എന്ന ലാൻഡറിലാണ് ഈ സംവിധാനം എത്തിച്ചത്. ഒഡീസിയസിലെത്തിച്ച ഈ സംവിധാനം വഴി വിവിധ ഓർബിറ്ററുകൾ, ലാൻഡറുകൾ, സഞ്ചാരികൾ എന്നിവരുടെ പൊസിഷൻ കൃത്യമായി അറിയാൻ സാധിക്കും. മറ്റ് ഗ്രൗണ്ട് സ്റ്റേഷനുകൾ, സ്‌പേസ്‌ക്രാഫ്റ്റുകൾ, റോവറുകൾ എന്നിവയുമായി അടിസ്ഥാനപ്പെടുത്തിയാണ് ഇതു നിർണയിക്കുക. സഞ്ചാരികൾക്ക് ചന്ദ്രനിൽ സുരക്ഷിതമായി സന്ദർശനം നടത്താനും അവിടെ ലൂണാർ ബേസുകൾ സ്ഥാപിക്കാനും ഈ ലൈറ്റ്ഹൗസ് സഹായിക്കും.

WEB DESK
Next Story
Share it