വാട്സാപ്പിൽ ടെക്സ്റ്റിനൊപ്പം വോയിസും; വോയിസ് പ്രോംപ്റ്റ് അവതരിപ്പിക്കാൻ മെറ്റ എഐ
ഇന്ന് വാട്സാപ്പിലെ മെറ്റ എഐ ഉപയോഗിക്കാത്തവർ കുറവായിരിക്കും. ഈയിടെ പുതിയ ഫീച്ചറുകളും മെറ്റ കൊണ്ടു വന്നിരുന്നു. പുതിയൊരു ഫീച്ചർ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് മെറ്. നിലവിൽ നമ്മൾ ടെക്സ്റ്റിലൂടെയല്ലെ മെറ്റ എഐയ്ക്ക് ഇൻസ്ട്രക്ഷൻസ് കൊടുക്കാറ്. എന്നാൽ ടെക്സ്റ്റ് പ്രോംപ്റ്റിന് പകരം വോയിസ് പ്രോംപ്റ്റ് കൊടുക്കാനായാലോ ? ടെക്സ്റ്റ് പ്രോംപ്റ്റിങ് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്സാപ്പ്.
മെറ്റ എഐയുടെ വരവോടെ ഉപഭോക്താക്കൾക്കിടയിൽ വലിയ സ്വീകാര്യതയാണ് വാട്സാപ്പിന്. എല്ലാ ആഴ്ചയും പുതിയ മെറ്റ എഐയുടെ സേവനം മെച്ചപ്പെടുത്താൻ അപ്ഡേറ്റുകളും പുറത്തിറക്കാറുണ്ട്. ആദ്യം ചാറ്റ് ഇൻ്റർഫേസിലേക്കാണ് വാട്സാപ്പ് മെറ്റ എഐ ഫീച്ചർ അവതരിപ്പച്ചത്. ടെക്‌സ്‌റ്റ് പ്രോംപ്റ്റിലൂടെ ചിത്രങ്ങൾ ജെനറേറ്റ് ചെയ്യാനും, കുറിപ്പുകൾ എഴുതാനും, ഗ്രാമർ പരിശോധിക്കാനും ഉപഭോക്താക്കൾക്ക് പറ്റും. അടുത്ത പടിയായി ഓപ്പൺ എഐയുടെ ചാറ്റി ജിപിറ്റി മാതൃകയിൽ മെറ്റ എഐ വോയ്‌സ് മോഡ് ഫീച്ചർ അവതരിപ്പിക്കാനാണ് വാട്സാപ്പിന്റെ ശ്രമം. മാത്രമല്ല, എല്ലാവർക്കും സുപരിചിതരായ നാല് വ്യക്തികളുടെ ശബ്ദങ്ങൾ കൂടെ ഈ ഫീച്ചറിൽ ഉപയോഗിക്കാൻ പദ്ധതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. പക്ഷെ ഇവർ ആരൊക്കെയെന്ന് വെളിപ്പെടുത്തിയിട്ടില്ല.
ആരൊക്കെയെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും എല്ലാവർക്കും സുപരിചിതരായ നാല് വ്യക്തികളുടെ ശബ്ദങ്ങൾ കൂടെ ഈ ഫീച്ചറിൽ ഉപയോഗിക്കാൻ പദ്ധതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഉപഭോക്താക്കൾക്ക് അവർക്ക് ഇഷ്ടമുള്ള ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായവ തിരഞ്ഞെടുക്കാൻ കഴിയുമെന്നാണ് വാട്സാപ്പിന്റെ കരുതുന്നത്. ഉദാഹരണത്തിന്, നിങ്ങൾ അമേരിക്കൻ ഇംഗ്ലീഷിനേക്കാൾ ബ്രിട്ടീഷ് ഉച്ചാരണമാണ് ഇഷ്ടപ്പെടുന്നതെങ്കിൽ, യു.കെ ശബ്ദം തിരഞ്ഞെടുക്കാം.