Begin typing your search...

രാജ്യത്തിന്റെ ആദ്യ അനലോഗ് ബഹിരാകാശ ദൗത്യത്തിന് തുടക്കമിട്ട് ഐ.എസ്.ആർ.ഒ

രാജ്യത്തിന്റെ ആദ്യ അനലോഗ് ബഹിരാകാശ ദൗത്യത്തിന് തുടക്കമിട്ട് ഐ.എസ്.ആർ.ഒ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാ​ജ്യ​ത്തി​ന്റെ ആ​ദ്യ അ​ന​ലോ​ഗ് ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​ന് തു​ട​ക്ക​മി​ട്ട് ഇ​ന്ത്യ​ൻ സ്പേ​സ് റി​സ​ർ​ച് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഐ.​എ​സ്.​ആ​ർ.​ഒ). ഹാ​ബ്-​ഒ​ന്ന് (Hab-1) എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ദൗ​ത്യം ല​ഡാ​ക്കി​ലെ ലേ​യി​ലാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ സ​ഞ്ചാ​രി​​ക​ളെ ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്ന ഗ​ഗ​ൻ​യാ​ൻ അ​ട​ക്കം രാ​ജ്യ​ത്തി​ന്റെ ഭാ​വി പ​ദ്ധ​തി​ക​ളി​ൽ സ്റ്റേ​ഷ​നി​ലെ ക​ണ്ടെ​ത്ത​ലു​ക​ൾ നി​ർ​ണാ​യ​ക​മാ​യേ​ക്കും. ല​ഡാ​ക്ക് ഓ​ട്ടോ​ണ​മ​സ് ഹി​ൽ ഡെ​വ​ല​പ്‌​മെൻറ് കൗ​ൺ​സി​ലി​ന്റെ പി​ന്തു​ണ​യോ​ടെ ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ഹ്യൂ​മ​ൻ സ്‌​പേ​സ് ഫ്ലൈ​റ്റ് സെൻറ​ർ, എ.​എ.​കെ.​എ സ്‌​പേ​സ് സ്റ്റു​ഡി​യോ, യൂ​നി​വേ​ഴ്‌​സി​റ്റി ഓ​ഫ് ല​ഡാ​ക്ക്, ഐ.​ഐ.​ടി ബോം​ബെ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് ഉ​യ​ർ​ന്ന് സ്ഥി​തി ചെ​യ്യു​ന്ന ല​ഡാ​ക്കി​ലെ വ​ര​ണ്ട കാ​ലാ​വ​സ്ഥ​യും ത​ണു​പ്പു​മ​ട​ക്കം സാ​ഹ​ച​ര്യ​ങ്ങ​ൾ ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്ര​ധാ​ന പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് ഉ​ത​കു​ന്ന​താ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് (ഐ.​ഐ.​എ​സ്‌.​സി), ബി​ർ​ബ​ൽ സാ​ഹ്നി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പാ​ലി​യോ​സ​യ​ൻ​സ​സ് (ബി.​എ​സ്.​ഐ.​പി) എ​ന്നി​വ​യി​ലെ ശാ​സ്ത്ര​ജ്ഞ​ർ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ല​ഡാ​ക്കി​ന്റെ സ​വി​ശേ​ഷ സാ​ഹ​ച​ര്യം ചാ​ന്ദ്ര-​ചൊ​വ്വ അ​ന​ലോ​ഗ് ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന് അ​നു​യോ​ജ്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

ഹൈ​ഡ്രോ​പോ​ണി​ക്‌​സ് കൃ​ഷി​ത്തോ​ട്ടം, അ​ടു​ക്ക​ള, ശു​ചി​മു​റി തു​ട​ങ്ങി അ​വ​ശ്യ​സൗ​ക​ര്യ​ങ്ങ​ൾ ഹാ​ബ്-1​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഗ​വേ​ഷ​ക​ർ പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ, റോ​ബോ​ട്ടി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ, ബ​ഹി​രാ​കാ​ശ​ത്ത് വി​വി​ധ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കാ​വു​ന്ന വാ​ഹ​ന​ങ്ങ​ൾ, ആ​വാ​സ​വ്യ​വ​സ്ഥ​ക​ൾ, ആ​ശ​യ​വി​നി​മ​യ മാ​തൃ​ക​ക​ൾ, വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം എ​ന്നി​വ പ​ഠ​ന​വി​ധേ​യ​മാ​ക്കും. ബ​ഹി​രാ​കാ​ശ യാ​ത്ര ഉ​ണ്ടാ​ക്കു​ന്ന മാ​ന​സി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​മ​ട​ക്കം വി​ഷ​യ​ങ്ങ​ൾ പ​ഠ​ന​വി​ധേ​യ​മാ​വും. 2035ഓ​ടെ ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ നി​ല​യം (ഭാ​ര​തീ​യ അ​ന്ത​രീ​ക്ഷ സ്റ്റേ​ഷ​ൻ, ബി.​എ.​എ​സ്) യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നും 2040ഓ​ടെ ഇ​ന്ത്യ​ക്കാ​ര​നെ ച​ന്ദ്ര​നി​ൽ ഇ​റ​ക്കാ​നും പ​ദ്ധ​തി​യി​ടു​ന്ന​താ​ണ് ഇ​ന്ത്യ​യു​ടെ സ്​​പേ​സ് വി​ഷ​ൻ 2047.

അ​ന​ലോ​ഗ് ദൗ​ത്യ​ങ്ങ​ൾ എ​ന്നാ​ൽ

യ​ഥാ​ർ​ഥ ബ​ഹി​രാ​കാ​ശ പ​ര്യ​വേ​ക്ഷ​ണ​ത്തി​​ന്റെ അ​വ​സ്ഥ​ക​ളും വെ​ല്ലു​വി​ളി​ക​ളും അ​നു​ക​രി​ച്ച് ഭൂ​മി​യി​ൽ ന​ട​ത്തു​ന്ന പ​ഠ​ന​ങ്ങ​ളാ​ണ് അ​ന​ലോ​ഗ് ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ൾ. ച​ന്ദ്ര​ൻ, ചൊ​വ്വ, ഛിന്ന​ഗ്ര​ഹ​ങ്ങ​ൾ തു​ട​ങ്ങി​യ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ദൗ​ത്യ​ങ്ങ​ളി​ൽ ബ​ഹി​രാ​കാ​ശ​യാ​ത്രി​ക​ർ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ പ​ക​ർ​ത്താ​നാ​ണ് ഇ​ത്ത​രം ദൗ​ത്യ​ങ്ങ​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്. ബ​ഹി​രാ​കാ​ശ യാ​ത്ര​ക്കി​ടെ സ​ഞ്ചാ​രി​ക​ൾ​ക്കു​ണ്ടാ​വു​ന്ന ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ മാ​റ്റ​ങ്ങ​ളും ഇ​വി​ടെ പ​ഠ​ന​വി​ധേ​യ​മാ​വും. സ്റ്റേ​ഷ​നി​ൽ ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​നം നേ​ടു​ന്ന​വ​ർ ‘അ​ന​ലോ​ഗ് ആ​സ്ട്രോ​ന​ട്സ്’ എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്.

WEB DESK
Next Story
Share it