Begin typing your search...

ജപ്പാൻ തീരത്ത് ബോംബെന്ന് സംശയിച്ച 'ഇരുമ്പുഗോളം'; പിന്നിലാര്..?

ജപ്പാൻ തീരത്ത് ബോംബെന്ന് സംശയിച്ച ഇരുമ്പുഗോളം; പിന്നിലാര്..?
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ജപ്പാന്റെ കടൽത്തീരത്തു പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയ ഒരു 'ഇരുമ്പുഗോള'ത്തിന്റെ ഉറവിടം തേടുകയാണ് അധികൃതർ. അറ്റ്ലാന്റിക് സമുദ്രത്തിൽ യുഎസ് സേന വെടിവച്ചിട്ട ചാരബലൂണിന്റെ അവശിഷ്ടങ്ങൾ വിദഗ്ധമായി പരിശോധിക്കുകയാണ്. ചാരബലൂൺ വെടിവച്ചിട്ടതിന്റെ അടുത്തദിവസം തന്നെ യുഎസ് വ്യോമപരിധിയിൽ കണ്ട മറ്റൊരു അജ്ഞാതപേടകത്തെയും സൈന്യം വെടിവച്ചിട്ടിരിക്കുന്നു.

ബലൂണുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ ലോകമാകെ പരക്കുന്നതിനിടെ ജപ്പാനിൽ ഒരു വിചിത്ര സംഭവമുണ്ടായി. ജപ്പാന്റെ കടൽത്തീരത്ത് ഒരു ഇരുമ്പുഗോളം കണ്ടു. ടോക്കിയോയിൽനിന്ന് 155 മൈൽ അകലെയുള്ള തെക്കൻ തീരദേശ നഗരമായ ഹമാമത്സുവിലെ കടൽത്തീരത്താണു ഗോളം കണ്ടത്. തിരകളിലൂടെ ഒഴുകിയെത്തിയ അപൂർവ ഗോളം പ്രദേശവാസികളെ പരിഭ്രാന്തരാക്കി. കടൽത്തീരത്തു നടക്കാനിറങ്ങിയ പ്രദേശവാസിയാണു ഗോളം ആദ്യമായി കണ്ടത്. ഉടൻതന്നെ അയാൾ പോലീസിൽ വിവരം അറിയിച്ചു.

അപ്പോഴേക്കും സംഭവമറിഞ്ഞ നാട്ടുകാർ ബീച്ചിൽ തടിച്ചുകൂടി. ഗോളവുമായി ബന്ധപ്പെട്ടു നാട്ടുകാർക്കിടയിൽ വിവിധ കഥകൾ പ്രചരിക്കാൻ തുടങ്ങി. സ്ഫോടകവസ്തുവാണെന്നും വൈകാതെ പൊട്ടിത്തെറിക്കുമെന്നും നാട്ടുകാർ പ്രചരിപ്പിച്ചു. പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തി. ആളുകളെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു.

ഏകദേശം 1.5 മീറ്ററാണ് ഗോളത്തിന്റെ വ്യാസം. വിദഗ്ധരടങ്ങിയ സംഘം എക്സ്റേ സാങ്കേതികവിദ്യ ഉപയോഗിച്ച് ഗോളത്തിന്റെ അന്തർഭാഗം പരിശോധിച്ചു. അകം പൊള്ളയാണെന്നു കണ്ടെത്തിയതോടെ ആശങ്കയൊഴിഞ്ഞു. ഇരുമ്പുഗോളത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും വൈകാതെ വൈറലാകുകയും ചെയ്തു. വിദഗ്ധ പരിശോധനകൾക്കായി ഇരുമ്പുഗോളം ഉദ്യോഗസ്ഥർ അവിടെനിന്നു കൊണ്ടുപോയി.

Aishwarya
Next Story
Share it