Begin typing your search...

ഐഫോണുകള്‍ക്കായുള്ള ഐഒഎസ് 18 അപ്‌ഡേറ്റ് സെപ്റ്റംബര്‍ 16 ന്; ഐഒഎസ് 18 നിൽ എഐ ഫീച്ചറുകളും

ഐഫോണുകള്‍ക്കായുള്ള ഐഒഎസ് 18 അപ്‌ഡേറ്റ് സെപ്റ്റംബര്‍ 16 ന്; ഐഒഎസ് 18 നിൽ എഐ ഫീച്ചറുകളും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഐഫോണുകള്‍ക്ക് വേണ്ടിയുള്ള ഏറ്റവും പുതിയ ഐഒഎസ് അപ്‌ഡേറ്റ് ഇന്ന് ആപ്പിൾ പുറത്തിറക്കും. നിരവധി പുതിയ ഫീച്ചറുകളുമായാണ് പുതിയ ഐഒഎസ് 18 എത്തുന്നത്. ഐഫോണുകളിലെ ഹോം സ്‌ക്രീനിലും ലോക്ക്‌സക്രീനിലും പുതിയ കസ്റ്റമൈസേഷന്‍, ഹോം സ്‌ക്രീനില്‍ ആപ്പുകള്‍ ഇഷ്ടാനുസരണം ക്രമീകരിക്കാനുള്ള സൗകര്യം, ആപ്പ് ഐക്കണുകളുടെ നിറവും രൂപവും മാറ്റാനുള്ള സൗകര്യം എന്നിവയ്‌ക്കൊപ്പം പുതിയ ഡിസൈനിലുള്ള കണ്‍ട്രോള്‍ സെന്ററും പുതിയ പാസ് വേഡ് മാനേജ്‌മെന്റ് ആപ്പും ഐഒഎസ് 18 ല്‍ ഉണ്ടാകും.

ഇത്രയും പുതുമകൾ ഉണ്ടെങ്കിലും ഐഒഎസ് 18 ലെ മുഖ്യ ആകര്‍ഷണം ജനറേറ്റീവ് എഐ അടിസ്ഥാനമാക്കിയുള്ള ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളാണ്. ചിത്രങ്ങള്‍ ക്രിയേറ്റ് ചെയ്യുക, മെസേജുകളും ഇമെയിലുകളും ഉള്‍പ്പടെയുള്ള എഴുത്തുകള്‍ കൈകാര്യം ചെയ്യുക തുടങ്ങിയ ജോലികള്‍ ചെയ്യാന്‍ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളിലൂടെ സാധിക്കും.

പക്ഷെ ഐഒഎസ് 18 ന്റെ ആദ്യ അപ്‌ഡേറ്റില്‍ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ഉണ്ടാവില്ല. ഭാവിയില്‍ വരുന്ന ഒഎസ് അപ്‌ഡേറ്റുകളിലായിരിക്കും ഈ ഫീച്ചറുകള്‍ ഉണ്ടാവുക. ഒക്ടോബറില്‍ അവതരിപ്പിക്കുന്ന ഐഒഎസ് 18.1 പബ്ലിക് ബീറ്റാ അപ്‌ഡേറ്റിലാണ് ഇത് ആദ്യം വരിക. ഐഒഎസില്‍ വരുന്ന പുതിയ ഫീച്ചറുകള്‍ ഏതൊക്കെയാണെന്ന് അവതരിപ്പിച്ചുകൊണ്ട് കമ്പനി ഒരു പിഡിഎഫ് ഡോക്യുമെന്റ് പുറത്തിറക്കിയിരുന്നു. വരുന്ന മാസങ്ങളിലായി വരുന്ന ഒഎസ് അപ്‌ഡേറ്റുകളിലായാണ് എല്ലാഫീച്ചറുകളും ഫോണുകളില്‍ എത്തുകയെന്ന് കമ്പനി ഇതില്‍ വ്യക്തമാക്കുന്നുണ്ട്.

WEB DESK
Next Story
Share it