Begin typing your search...

ഇന്‍സ്റ്റാഗ്രാമിൽ അടിമുടി മാറ്റം; പുതിയ പ്രൊഫൈല്‍ ലേഔട്ട് ഡിസൈന്‍

ഇന്‍സ്റ്റാഗ്രാമിൽ അടിമുടി മാറ്റം; പുതിയ പ്രൊഫൈല്‍ ലേഔട്ട് ഡിസൈന്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അടിമുടി മാറ്റത്തിന് ഒരുങ്ങി ഇന്‍സ്റ്റാഗ്രാം. പുതിയ ലേഔട്ട് ഡിസൈനാണ് ഇന്‍സ്റ്റാഗ്രാം പരീക്ഷിച്ച്. നിലവിൽ കുറച്ച് ഉപയോക്താക്കള്‍ക്ക് മാത്രമാണ് പുതിയ ഫീച്ചര്‍ ലഭ്യമാക്കിയിട്ടുള്ളതെന്നും അവരുടെ പ്രതികരണം അറിഞ്ഞതിന് ശേഷം മാത്രമായിരിക്കും ഡിസൈനില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തുകയെന്നും ഇന്‍സ്റ്റാഗ്രാം വക്താവ് ക്രിസ്റ്റീന്‍ പൈ വ്യക്തമാക്കി.

ഭൂരിഭാഗം ആളുകളും ഇന്‍സ്റ്റാഗ്രാമില്‍ എന്തും പങ്കുവെക്കുന്നത് വെര്‍ട്ടിക്കലായാണ്. 4/3, 9/16 എന്നീ സൈസിലാണ് അവയെന്നും അത്തരം ചിത്രങ്ങളെ സമചതുരമാക്കി വെട്ടിമുറിക്കുന്നത് ക്രൂരമാണെന്നും ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരി പറഞ്ഞു.

ഇന്‍സ്റ്റാഗ്രാമില്‍ സ്ക്വയറിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്ന കാലത്തുള്ളതാണ് പ്രൊഫൈലിലെ ചതുരങ്ങളെന്നും അദ്ദേഹം പറയുന്നു. ചതുരത്തിലുള്ള ചിത്രങ്ങള്‍ 2015 ല്‍ ഒഴിവാക്കിയതാണ്. എന്നാല്‍ ഈ സമചതുരത്തിലുള്ള ഗ്രിഡുകളായി പ്രൊഫൈല്‍ ക്രമീകരിച്ചിട്ടുള്ള ഉപഭോക്താക്കള്‍ക്ക് ഈ മാറ്റം ചിലപ്പോള്‍ ഇഷ്ടമാകാനിടയില്ലെന്നും അദ്ദേഹം പറഞ്ഞു. റീല്‍സും, കരോസലുകളും 9/16 ഫോര്‍മാറ്റിലുള്ള വെര്‍ട്ടിക്കല്‍ ഫോര്‍മാറ്റിലും സാധാരണ പോസ്റ്റുകളായി പങ്കുവെക്കുന്ന ചിത്രങ്ങള്‍ 4/3 ഫോര്‍മാറ്റിലുമാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുന്നത്.

WEB DESK
Next Story
Share it