Begin typing your search...

മൈക്രോസോഫ്റ്റ് വിന്‍ഡോസ് പുതിയ മേധാവിയായി മദ്രാസ് ഐഐടി പൂര്‍വവിദ്യാര്‍ഥി പവന്‍ ദാവുലുരി

മൈക്രോസോഫ്റ്റ് വിന്‍ഡോസ് പുതിയ മേധാവിയായി മദ്രാസ് ഐഐടി പൂര്‍വവിദ്യാര്‍ഥി പവന്‍ ദാവുലുരി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മൈക്രോസോഫ്റ്റ് വിന്‍ഡോസ്, സര്‍ഫേസ് വിഭാഗങ്ങൾ എന്നിവയുടെ പുതിയ മേധാവിയായി മദ്രാസ് ഐഐടിയിലെ പൂര്‍വവവിദ്യാര്‍ഥിയായ പവന്‍ ദാവുലുരിയെ നിയമിച്ചതായി മൈക്രോസോഫ്റ്റ് അറിയിച്ചു. ഈ വിഭാഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന പനോസ് പനായ് ആമസോണിൽ ചേരാനായി സ്ഥാനമൊഴിഞ്ഞത് കഴിഞ്ഞ വർഷമാണ്.‌ പനായ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ സര്‍ഫേസ്, വിന്‍ഡോസ് ടീമുകളെ രണ്ട് നേതൃത്വത്തിന് കീഴിലേക്ക് മാറ്റിയിരുന്നു.

23 വര്‍ഷത്തിലേറെയായി മൈക്രോസോഫ്റ്റിന്റെ ഭാഗമായ പവന്‍ ദാവുലുരിയായിരുന്നു സർഫേസ് സിലിക്കണിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത്. മിഖായേൽ പരാഖിൻ വിൻഡോസ് ഡിപ്പാർട്ട്‌മെൻ്റിനേയും നയിച്ചു. എന്നാൽ പരാഖിനും സ്ഥാനമൊഴിഞ്ഞതോടെ രണ്ട് വിഭാഗങ്ങളുടെയും മേല്‍നോട്ട ചുമതല ദാവുലുരിക്ക് കീഴിൽ വരികയായിരുന്നു.

മേരിലാന്‍ഡ് സര്‍വകലാശാലയില്‍ നിന്ന് പിജി പൂർത്തിയാക്കിയ ശേഷം അവിടെ തന്നെ എംഎസ് പൂര്‍ത്തിയാക്കിയ ദാവുലുരി, റിലയബിലിറ്റി കംപോണന്റ് മാനേജരുടെ തസ്തികയിലാണ് മൈക്രോസോഫ്റ്റില്‍ ആദ്യം പ്രവേശിക്കുന്നത്. മൈക്രോസോഫ്റ്റ് എക്‌സ്പീരിയന്‍സ് ആന്റ് ഡിവൈസസ് മേധാവി രാജേഷ് ഝാ ആണ് കമ്പനിയിലെ പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. രാജേഷിന് കീഴിലായിരിക്കും ഇനി ദാവുലുരി. ഇതോടൊപ്പം വിന്‍ഡോസ് എക്‌സ്പീരിയന്‍സ് വിന്‍ഡോസ് ഡിവൈസസ് ടീമംഗങ്ങളെയും ഒരുമിച്ചുകൊണ്ടു വരുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഈ ടീമിന് ദാവുലുരിയാണ് നേതൃത്വം നല്‍കുക.

WEB DESK
Next Story
Share it