Begin typing your search...
എഐ ചിത്രങ്ങൾ തിരിച്ചറിയാനുള്ള വഴികളുമായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ; ശ്രദ്ധയമായി വീഡിയോ
എഐ യെ തട്ടിയിട്ട് ഇപ്പോ നടക്കാൻ വയ്യാത്ത അവസ്ഥയാണ്, എവിടെ തിരിഞ്ഞാലും എഐ. ഒർജിനൽ ഏതാണ് എഐ നിർമിതം ഏതാണെന്ന് കണ്ടുപിടിക്കാൻ തന്നെ പ്രയാസമാണ്. എന്നാൽ എഐ നിര്‍മിത ചിത്രങ്ങളും, എഴുത്തുകളുമൊക്കെ കണ്ടുപിടിക്കാൻ ചില പൊടികൈകളൊക്കെയുണ്ടെന്നാണ് കേന്ദ്ര സർക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ എക്സിൽ പങ്കുവെച്ച വീഡിയോയിൽ പറയ്യുന്നത്.
എഐ ചിത്രങ്ങളിൽക്ക് ചില അസ്വാഭാവികതകൾ ഉണ്ടത്ര. അപ്പോൾ ഇനി ഒരു ചിത്രമോ, കുറിപ്പോ കാണുമ്പോൾ അതിൽ എന്തെങ്കിലും അസ്വാഭാവികമായ കാര്യങ്ങൾ ഉണ്ടോ എന്ന് നോക്കണം. വസ്ത്രങ്ങളിലും മറ്റുമുള്ള അസ്വാഭാവികതകള്‍, അസാധാരണമായ നിഴല്‍, വെളിച്ചം, വസ്തുക്കള്‍, അവയുടെ സ്ഥാനം, അസാധാരണമായ നിറങ്ങള്‍, മനുഷ്യ മുഖത്തിന്റെ ആകൃതി അങ്ങനെ അങ്ങനെ പലതും കണ്ടെത്താനുള്ള മാര്‍ഗങ്ങൾ വീഡിയോയിലുണ്ട്.
Next Story