Begin typing your search...

ചിത്രങ്ങൾ ഡയറക്ടായി ജനറേറ്റ് ചെയ്യാം; ഉപഭോക്താക്കൾക്ക് പുതിയ അപ്ഡേഷനുമായി ഗൂഗിൾ

ചിത്രങ്ങൾ ഡയറക്ടായി ജനറേറ്റ് ചെയ്യാം; ഉപഭോക്താക്കൾക്ക് പുതിയ അപ്ഡേഷനുമായി ഗൂഗിൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സെർച്ച് ജനറേറ്റീവ് എക്സ്പീരിയൻസ് എന്നറിയപ്പെടുന്ന പുതിയ അപ്ഡേഷനുമായി ഗൂഗിൾ. ഇത് അനുസരിച്ച് ചിത്രങ്ങൾ ഡയറക്ടായി ജനറേറ്റ് ചെയ്യാം. സെർച്ച് ചെയ്യുന്നത് അനുസരിച്ച് കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള പുതിയ വഴികൾ പരീക്ഷിക്കുകയാണ് ഈ അപ്ഡേറ്റിലൂടെ ​ഗൂ​ഗിൾ. എഴുതി നൽകിയ വിവരങ്ങൾക്ക് അനുസരിച്ച് ചിത്രങ്ങൾ നിർമ്മിക്കുന്ന സംവിധാനമെന്നും സെർച്ച് ജനറേറ്റീവ് എക്സ്പീരിയൻസിനെ വിശേഷിപ്പിക്കാവുന്നതാണ്. ഇത്തരത്തിൽ നിർമ്മിക്കുന്ന ചിത്രങ്ങളിലെല്ലാം എഐ നിർമ്മിതമാണെന്ന വാട്ടർമാർക്ക് ഉൾപ്പെടുത്തുന്നതാണ്.

പുതിയ അപ്ഡേഷൻ എത്തുന്നതോടെ ചോദ്യങ്ങൾക്ക് കൂടുതൽ സമഗ്രവും വിജ്ഞാനപ്രദവുമായ ഉത്തരങ്ങൾ സൃഷ്ടിക്കാൻ എഐ ഉപയോഗിക്കാനാകും. പുതിയ അപ്ഡേറ്റ് ഉപയോക്താക്കൾക്ക് അവരുടെ സെർച്ചുകൾക്ക് ഒരു ഹ്രസ്വ അവലോകനം നൽകുന്നു. സെർച്ചിൽ അവർ തിരഞ്ഞ വാക്യത്തിലെ വ്യാകരണവും മറ്റ് തെറ്റുകളും പരിശോധിക്കാൻ മറ്റൊരു അപ്‌ഡേറ്റ് ഉപയോക്താക്കളെ അനുവദിക്കുന്നു.

സെർച്ചിലെ ​ഗൂ​ഗിളിന്റെ ജനറേറ്റീവ് എഐ, കമ്പനിയുടെ ഇമേജൻ ടെക്‌സ്‌റ്റ്-ടു-ഇമേജ് ഡിഫ്യൂഷൻ മോഡലുകളാണ് നൽകുന്നത്. ഇത് ഉപയോക്താക്കൾക്ക് സെർച്ച് ജനറേറ്റീവ് എക്സ്പീരിയൻസിലേക്ക് ആക്‌സസ് നൽകുന്നുണ്ട്. വാക്കുകൾ ഉപയോഗിച്ച് സെർച്ചിൽ ചിത്രങ്ങൾ അഭ്യർത്ഥിക്കാൻ ഇത് ഉപയോക്താക്കളെ അനുവദിക്കും. ഉപയോക്താക്കൾ ഇമേജ് സെർച്ച് റിസൾട്ടുകൾ ബ്രൗസ് ചെയ്യുമ്പോൾ എഐ സൃഷ്ടിച്ച ചില ചിത്രങ്ങൾ ​ഗൂ​ഗിൾ കാണിക്കും.

പുതിയ എഐ അപ്ഡേറ്റുകൾ ഉത്തരവാദിത്തത്തോടെയാണ് കൊണ്ടുവരുന്നതെന്നാണ് ​ഗൂ​ഗിൾ പറയുന്നത്.. ഇമേജ് ജനറേഷൻ ടൂൾ ജനറേറ്റീവ് എഐയ്‌ക്കായുള്ള കമ്പനിയുടെ നിരോധിത ഉപയോഗ നയം ലംഘിക്കുന്ന ഒരു ചിത്രങ്ങൾ സൃഷ്‌ടിക്കില്ലെന്ന് ​ഗൂ​ഗിൾ പറയുന്നുണ്ട്. അപകടകരമായ തരത്തിലുള്ള ചിത്രങ്ങൾ നിർമ്മിക്കുന്നത് തടയാൻ ഈ ഫീച്ചറിൽ പ്രത്യേക സുരക്ഷാ സംവിധാനം ഗൂഗിൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനായി പ്രത്യേക മാനദണ്ഡങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

WEB DESK
Next Story
Share it