Begin typing your search...

ഇനി വീഡിയോകൾ ഫോർവേഡ് ചെയ്യാനും റിവെൻ ചെയ്യാനും കഴിയും; പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്

ഇനി വീഡിയോകൾ ഫോർവേഡ് ചെയ്യാനും റിവെൻ ചെയ്യാനും കഴിയും; പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഉപയോക്താക്കളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അപ്‌ഡേറ്റുകൾ നൽകാൻ ശ്രദ്ധിക്കുന്ന മെറ്റ ഇനി വാട്‌സ്ആപ്പിൽ നൽകാൻ പോകുന്നത് വീഡിയോ കൺട്രോളുമായി ബന്ധപ്പെട്ട ഫീച്ചറാണ്. വീഡിയോ പ്ലേ ബാക്കിൽ കൂടുതൽ കൺട്രോൾസ് ലഭിക്കുന്ന രീതിയിലാണ് ഈ ഫീച്ചർ വരുന്നത്.

വീഡിയോ പ്ലേ ബാക്ക് കൂടുതൽ മികച്ചതാക്കാൻ ഈ ഫീച്ചർ സഹായിക്കും. വ്യൂ വൺസ് മോഡിൽ സ്‌ക്രീൻഷോട്ടുകൾ ബ്ലോക്ക് ചെയ്യുന്നത് മുതൽ ഗ്രൂപ്പ് കോളുകളിൽ 31 ആളുകളെ ചേർക്കുന്നത് വരെ നിരവധി ഉപയോഗപ്രദമായ ഫീച്ചറുകൾ വാട്‌സ്ആപ്പ് ഇതിനകം നൽകുന്നുണ്ട്. ഇതിന് സമാനമായ ഒരു ഫീച്ചറായിരിക്കും വീഡിയോ പ്ലേബാക്കുമായി ബന്ധപ്പെട്ട ഫീച്ചർ.

യൂട്യൂബ് പ്ലേബാക്ക് കൺട്രോളുകൾക്ക് സമാനമായ രീതിയിൽ പ്രോഗ്രസ് ബാർ ഉപയോഗിക്കാതെ തന്നെ വീഡിയോകൾ റിവൈൻഡ് ചെയ്യാനും വേഗത്തിൽ ഫോർവേഡ് ചെയ്യാനുമുള്ള ഫീച്ചർ വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് നൽകും. വാട്‌സ്ആപ്പുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന വെബ്സൈറ്റായ വാബെറ്റഇൻഫോയുടെ പുതിയ റിപ്പോർട്ടിലാണ് വാട്‌സ്ആപ്പ് വീഡിയോ പ്ലേബാക്കുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

പുതിയ വീഡിയോ പ്ലേബാക്ക് കൺട്രോൾസ് ഉപയോക്താക്കളെ വീഡിയോ 10 സെക്കൻഡ് ഫോർവേഡ് ചെയ്യാനും റിവൈൻഡ് ചെയ്യാനും സഹായിക്കുന്നു. യൂട്യൂബിൽ ഫോർവേഡ് റിവൈൻഡ് ബട്ടൺ ഉപയോഗിക്കുന്നത് പോലെ തന്നെയാണ് ഇത്. ഡബിൾ ടാപ്പിലൂടെയാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്.

പുതിയ വീഡിയോ പ്ലേബാക്ക് കൺട്രോൾസ് നിലവിൽ ആൻഡ്രോയിഡിനായുള്ള വാട്‌സ്ആപ്പ് ബീറ്റ 2.23.24 വേർഷനിലാണ് ലഭിക്കുക. ഈ ബീറ്റ വേർഷൻ ലഭ്യമായ ടെസ്റ്റർമാർക്ക് മാത്രമേ ഫീച്ചർ നിലവിൽ ഉപയോഗിക്കാൻ സാധിക്കുകയുള്ളു. വൈകാതെ തന്നെ പീരീക്ഷണം പൂർത്തിയാക്കി ഈ ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകുന്ന രീതിയിൽ സ്റ്റേബിൾ അപ്‌ഡേറ്റിൽ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. എപ്പോഴായിരിക്കും ഈ ഫീച്ചർ ഉൾപ്പെടുത്തിയിട്ടുള്ള അപ്‌ഡേറ്റ് പുറത്തിറക്കുക എന്ന കാര്യം വാട്‌സ്ആപ്പ് വ്യക്തമാക്കിയിട്ടില്ല.

വാട്‌സ്ആപ്പിലെ പുതിയ വീഡിയോ പ്ലേ ബാക്ക് ഫീച്ചർ ലഭ്യമായി കഴിഞ്ഞാൽ ഈ കൺട്രോളുകൾ ഉപയോഗിച്ച് വീഡിയോയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങൾ തിരഞ്ഞെടുക്കുന്നത് നിങ്ങൾക്ക് വളരെ എളുപ്പമായിരിക്കും. പ്രോഗ്രസ് ബാർ ഉപയോഗിക്കുന്നതിനെക്കാൾ വളരെ എളുപ്പത്തിൽ റിവൈൻഡ് ചെയ്യാനും പ്രധാന ഭാഗങ്ങൾ ഒരിക്കൽ കൂടി കാണാനും സാധിക്കും എന്നതാണ് ഈ ഫീച്ചറിന്റെ മറ്റൊരു പ്രധാന സവിശേഷത.

പ്രോഗ്രസ് ബാർ ഉപയോഗിക്കുമ്പോൾ കൂടുതലായി റിവൈൻഡ് ആകാനോ ഫോർവേഡ് ആകാനോയുള്ള സാധ്യതയുണ്ട്. പുതിയ ഫീച്ചറിൽ ഇത് ഉണ്ടാകില്ല. വീഡിയോ പ്ലേബാക്ക് കൺട്രോൾ ഫീച്ചറിന് പുറമേ പ്രൊഫൈൽ ഫോട്ടോ പോലുള്ള വിവരങ്ങൾ ഹൈഡ് ചെയ്യുകയും കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്ത ആളുകൾക്ക് കാണാനായി ഒരു ഫോട്ടോ സെറ്റ് ചെയ്യാനും സാധിക്കുന്ന ഫീച്ചർ വൈകാതെ തന്നെ വാട്‌സ്ആപ്പ് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോൺടാക്റ്റിൽ സേവ് ചെയ്തിട്ടില്ലാത്ത ആളുകൾക്ക് കാണാൻ വേറെ ഫോട്ടോ നൽകുന്നതിനൊപ്പം സേവ് ചെയ്ത കോൺടാക്റ്റുകൾക്ക് കാണാൻ നമുക്ക് ഇഷ്ടമുള്ള ഫോട്ടോ തിരഞ്ഞെടുക്കാനും സാധിക്കും. ആൾട്രനേറ്റ് പ്രൊഫൈൽ എന്നാണ് ഈ ഫീച്ചർ അറിയപ്പെടുന്നത്.

WEB DESK
Next Story
Share it